22 May Wednesday

റെയ്ഡ് കമ്പനിയുടെ പരാതിയിൽ 65 ചാക്ക് വ്യാജ ബിരിയാണി അരി പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

 

വടകര 
സ്വകാര്യ ഗോഡൗണിൽ വടകര പൊലീസ‌് നടത്തിയ പരിശോധനയിൽ ട്രാൻസ് കമ്പനിയുടെ വ്യാജ ലേബൽ പതിച്ച 65 ചാക്ക് ബിരിയാണി  അരി പിടികൂടി. വടകരയിലെ ചോറോട് ബാലവാടിക്കടുത്ത് ദിൽന ട്രേഡേഴ്‌സിന്റെ ഗോഡൗണിൽ നിന്നാണ‌് അരി പിടികൂടിയത്.   ട്രാൻസ് കമ്പനിയുടെ വ്യാജലേബലാണ‌് ചാക്കുകളിൽ പതിച്ചതെന്ന‌് പൊലീസ്‌ പരിശോധനയിൽ വ്യക്തമായിട്ടുണ്ട‌്. പശ്ചിമ ബംഗാൾ ആസ്ഥാനമായ ട്രാൻസ് കമ്പനി മാനേജിങ് ഡയറക്ടർ എസ് കെ സൈഫുൽ റഹ്മാൻ നൽകിയ പരാതിയിലാണ് പരിശോധന. എസ്‌ഐ കെ പി ഷൈൻ, അഡീഷണൽ എസ്‌ഐ സുരേന്ദ്രൻ, എഎസ്‌ഐ ജയദാസ്, സിപിഒമാരായ രജീഷ് പടിക്കൽ, ഷിനു എന്നിവരടങ്ങിയ സംഘമാണ‌് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. 
പശ്ചിമ ബംഗാളിൽ നിന്നാണ് ട്രാൻസ് കമ്പനിയുടെ വ്യാജ ലേബൽ പതിച്ച ബിരിയാണി അരി എത്തുന്നതെന്ന‌് അന്വേഷണത്തിൽ കണ്ടെത്തി. 55 രൂപയുടെ അരിയാണ് ട്രാൻസ് കമ്പനിയുടെ വ്യാജ ലേബലോടെയുള്ള ചാക്കിൽ 74 രൂപക്ക് വിൽക്കുന്നത്.  ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top