04 April Saturday

കായക്കൊടി കുടുംബശ്രീ സിഡിഎസിന് 1.73 കോടി രൂപ അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

കുറ്റ്യാടി

സ്ത്രീശാക്തീകരണ രംഗത്ത് നിരവധി മാതൃകാ പദ്ധതികൾ നടപ്പാക്കിയ കായക്കൊടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് പിന്നോക്ക വികസന കോർപറേഷൻ 1,73,30000 രൂപ അനുവദിച്ചു. കുടുംബശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് തുക അനുവദിച്ചത്. 
പഞ്ചായത്തിലെ 285-ഓളം കുടുംബശ്രീ യൂണിറ്റുകളിൽനിന്ന് തെരഞ്ഞെടുത്ത യൂണിറ്റുകൾക്കുള്ള ചെക്ക് വിതരണവും കുടുംബശ്രീ കൺവൻഷനും നടന്നു.  പഞ്ചായത്ത് പ്രസിഡന്റ് കെ ടി അശ്വതി കൺവൻഷൻ ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി ചെയർമാൻ കെ രാജൻ അധ്യക്ഷനായി. ചെക്ക് വിതരണം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി സി കവിത ഉദ്ഘാടനംചെയ്തു. പി പി നാണു, കെ ചന്ദ്രൻ, സതി കണ്ണങ്കൈ, സി ശാന്ത എന്നിവർ സംസാരിച്ചു. പിന്നോക്ക കോർപറേഷൻ മാനേജർ സി സുധാകരൻ, പി കെ ശ്രീധരൻ എന്നിവർ ക്ലാസെടുത്തു.
പ്രധാന വാർത്തകൾ
 Top