01 April Wednesday

ഇലക്ട്രിക്‌ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020

 വടകര

ഇലക്‌ട്രിക്‌- ഓട്ടോറിക്ഷകൾക്ക്‌ പെർമിറ്റ് അനുവദിക്കണമെന്ന് ജില്ലാ ഓട്ടോ -ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺഹാളിലെ ടി എം ദാസൻ നഗറിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനംചെയ്തു. പി കെ പ്രേമനാഥ് അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ഹരിദാസ്, യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ മമ്മു, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, പി ആർ സോമൻ, സി ഭാസ്കരൻ, വേണു കക്കട്ടിൽ, ബിജുലാൽ, പരാണ്ടി മനോജ് എന്നിവർ സംസാരിച്ചു. 
  ഭാരവാഹികൾ: പി കെ പ്രേമനാഥ് (പ്രസിഡന്റ്), ഷിജി ആന്റണി, എ ടി കെ ഭാസ്കരൻ, സി പ്രമോദ്, സി സി ദാസൻ, കെ സി വിജയൻ, സി മോഹനൻ (വൈസ് പ്രസിഡന്റുമാർ), കെ കെ മമ്മു (ജനറൽ സെക്രട്ടറി), എ സോമശേഖരൻ, പരാണ്ടി മനോജ്, ബി ആർ ബെന്നി, വേണു കക്കട്ടിൽ, എം ബിജുലാൽ, പി സുരേഷ് ബാബു (സെക്രട്ടറിമാർ), പി ആർ സോമൻ (ട്രഷറർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top