17 June Monday

വികസനം മുരടിച്ച‌് പത്ത‌ുവർഷം; ഇപ്പോൾ കേൾക്കുന്നത‌് പൊങ്ങച്ചക്കഥ

സ്വന്തം ലേഖകൻUpdated: Sunday Feb 17, 2019

 

 
കോഴിക്കോട്-
നാടിന്റെ മുഖച്ഛായ മാറ്റാവുന്ന, ഒരു കേന്ദ്രപദ്ധതിപോലും കൊണ്ടുവരാൻ കഴിയാതെയാണ് കോഴിക്കോട്- പാർലമെന്റ്- മണ്ഡലം കഴിഞ്ഞ പത്തുവർഷം കടന്നുപോയത്-. കടലും പുഴയും ഹാർബറുകളും ഐടി പാർക്കുകളും ചേരുന്ന  ഇവിടെ വലിയ വികസനസാധ്യതകളുണ്ടായിട്ടും കോഴിക്കോട് മുരടിച്ച‌് കിടന്നു-. എന്നാൽ പാർലമെന്റ‌് തെരഞ്ഞെടുപ്പ‌് അടുത്തതോടെ ‘വികസന കുതിപ്പിന്റെ’ കള്ളക്കഥകളാണ‌് നാടെങ്ങും. സ്ഥാനാർഥിയാവാനുള്ള നെട്ടോട്ടത്തിനിടെ കേന്ദ്ര പദ്ധതിയേത‌്, സംസ്ഥാന പദ്ധതിയേത‌് എന്ന‌ുപോലും  എം കെ രാഘവൻ എംപി മറക്കുന്നു.  
ഇദ്ദേഹത്തിന്റെ പ്രധാന വാദങ്ങളിലൊന്നാണ് കോഴിക്കോട്- റെയിൽവേ സ്റ്റേഷനിലെ വികസനം. നിശ്ചിത തുകയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ റെയിൽവേ നടത്തുന്ന  സ്വാഭാവിക വികസനപ്രവർത്തനമാണ് എസ്-കലേറ്ററും നടപ്പാതയും-. രണ്ടുകോടി ചെലവിട്ട്- സംസ്ഥാന സർക്കാരാണ് റെയിൽവേ സ്റ്റേഷന് മേൽക്കൂര നിർമിച്ചത‌്-. 
യാത്രക്കാർക്ക്- കൂടുതൽ സൗകര്യത്തോടെ വിശ്രമകേന്ദ്രം, മൾട്ടിപ്ലക്സ‌്- തിയറ്ററുകൾ, ഷോപ്പിങ‌്- മാളുകൾ തുടങ്ങിയവയെല്ലാം വരുമെന്ന് പ്രചരിപ്പിച്ച്-  റെയിൽവേ സ്റ്റേഷനെ സ്വകാര്യവ്യക്തികൾക്ക്- അടിയറവയ‌്ക്കാനും എംപി ശ്രമം നടത്തി-. മമതാ ബാനർജി റെയിൽമന്ത്രിയായിരിക്കെ ‘വികസനപ്രഖ്യാപന’വും സംഘടിപ്പിച്ചു. തുടർന്ന‌് കോഴിക്കോട്- നഗരത്തിലാകെ തന്റെ ചിത്രം വച്ച്- വലിയ ഫ്-ളക്-സ്- പ്രചാരണം നടത്തിയെങ്കിലും ഇതുവരെ ഒരു രൂപയുടെ ഫണ്ട്- കൊണ്ടുവരാൻ സാധിച്ചില്ല. 
പാവങ്ങാട്- റെയിൽവേ ഓവർ ബ്രിഡ്-ജും സംസ്ഥാന സർക്കാരിന്റെ ഫണ്ടുപയോഗിച്ച്- നടത്തിയതാണ്. എം ദാസൻ എംഎൽഎ ആയിരുന്നപ്പോൾ തുടങ്ങിയ പദ്ധതി അപ്രോച്ച്- റോഡിന് സ്ഥലം കിട്ടാത്തതിനാലാണ് പൂർത്തീകരിക്കാനാവാത്തത്-. എലത്തൂരിലെ അണ്ടർപാസ്- സംബന്ധിച്ച്- നടത്തുന്ന വാദവും ശുദ്ധ അസംബന്ധമാണ്. ഒരു കോടിയിലധികം രൂപ ചെലവഴിച്ച്-  എ കെ ശശീന്ദ്രൻ എംഎൽഎ ആയിരുന്ന കാലത്ത്- കൊണ്ടുവന്ന പദ്ധതിയാണ് ഒരു മടിയുമില്ലാതെ തന്റേതാക്കി മാറ്റാൻ എംപി തുനിഞ്ഞത്-.   
കോഴിക്കോട്- വിമാനത്താവളത്തെ സംബന്ധിച്ചാണ് മറ്റൊരു അവകാശവാദം. റൺവേക്ക്- ഭൂമി ഏറ്റെടുക്കാൻ ഒന്നും ചെയ്യാതിരുന്ന ഇദ്ദേഹം ലീഗ്- നേതാക്കൻമാരുടെ ഇടപെടലിന് വഴങ്ങി അത‌് അട്ടിമറിക്കാനും ശ്രമിച്ചു. ഇതിനെ അവഗണിച്ച‌് ഭൂമിയേറ്റെടുക്കാൻ പിണറായി സർക്കാർ മുന്നോട്ട‌് വന്നപ്പോൾ സർക്കാരിനൊപ്പം നിൽക്കേണ്ടിയിരുന്ന എംപി, ലീഗ്-–-കോൺഗ്രസ‌്- നേതാക്കൾക്കൊപ്പം സമരാഭാസം നടത്തുകയായിരുന്നു.  
കോഴിക്കോട്- മെഡിക്കൽ കോളേജിലെ വികസനപ്രവർത്തനങ്ങളിലും എംപി നടത്തുന്ന അവകാശവാദം പൊള്ളയാണ്. ത്രിതല ക്യാൻസർ സെന്റർ സംസ്ഥാന സർക്കാരിന്റെ അപേക്ഷ പ്രകാരം കേന്ദ്രസർക്കാർ അനുവദിച്ച പദ്ധതിയാണ്. മാനസികരോഗ ചികിത്സയും ഗവേഷണവുമായി വർഷങ്ങളോളം കോഴിക്കോട്-  കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ കോമ്പൗണ്ടിൽ പ്രവർത്തിച്ച സ്ഥാപനമാണ് ഇംഹാൻസ്-.
 യുഡിഎഫ്- സർക്കാരിന്റെ കാലത്ത്- ഡയറക്ടർമാർക്കുപോലും ശമ്പളമില്ലാതിരിക്കെ അധികാരത്തിലെത്തിയ വി എസ്- സർക്കാരാണ് ഇംഹാൻസിനെ സഹായിക്കാൻ തീരുമാനിച്ചത്-. അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയാണ്  50 ലക്ഷം രൂപ അനുവദിച്ചത്-. വിശദമായ പ്രോജക്ട്- റിപ്പോർട്ട‌് ആരോഗ്യവകുപ്പ്- കേന്ദ്രത്തിന് സമർപ്പിച്ചതിന്റെ ഭാഗമായി 33 കോടി രൂപ അന്ന്  കേന്ദ്രം അനുവദിച്ചു.
നഗരപാതാ വികസനവും തന്റെ നേട്ടമാണെന്നാണ‌് എംപിയുടെ മേനിപറച്ചിൽ-. സെന്റർ റോഡ്- ഫണ്ട്- ബോർഡിൽനിന്ന് സംസ്ഥാനത്തിന് അനുവദിക്കുന്ന തുക പൂർണമായും സംസ്ഥാന സർക്കാരിന്റെ ദേശീയപാതാവിഭാഗം സമർപ്പിക്കുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്. അത്- അങ്ങനെയേ പാടുള്ളൂവെന്ന‌് ഫണ്ട്- അനുവദിക്കുന്നതിനുള്ള ചട്ടത്തിൽ പറയുന്നുണ്ട്-. ആ വഴിയിലൂടെ നീങ്ങിയതനുസരിച്ച‌് ലഭിച്ച തുകകൊണ്ടാണ‌്  വെസ്റ്റ്-ഹിൽ ചുങ്കം റോഡും ബീച്ച്- റോഡും നിർമിച്ചത്-.
പ്രധാന വാർത്തകൾ
 Top