22 May Sunday

മഹിളാ അസോസിയേഷൻ പ്രവർത്തകയ്ക്കുനേരെ 
ബിജെപി അക്രമം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
പേരാമ്പ്ര
ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗവും ആശാ വർക്കറുമായ പി എം സുലഭയ്ക്കുനേരെ ബിജെപി അക്രമം. ഞായറാഴ്ച വൈകിട്ട് ആറോടെ സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിനടുത്തുവച്ച് ഒരു സംഘം ബിജെപി–- ആർഎസ്എസ് പ്രവർത്തകർ ബൈക്ക് തടഞ്ഞുവച്ച് ആക്രമിക്കുകയായിരുന്നു. സുനോജൻ കല്ലോട്, ചാലിൽ ശ്രീജിത്ത്, കേളോത്തുമീത്തൽ രാജേഷ്, കേളോത്തുമീത്തൽ പ്രദീപൻ, വത്സരാജ് എന്നിവരുടെ നേതൃത്വത്തിൽ പതനഞ്ചോളം ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്. പരിക്കേറ്റ സുലഭയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര പൊലീസിൽ പരാതി നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top