20 February Wednesday

അക്ഷരമുറ്റം ക്വിസ‌് സമ്മാനവിതരണം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019
അക്ഷരമുറ്റം ക്വിസ‌് സമ്മാനവിതരണം ഇന്ന‌്
കോഴിക്കോട‌്
ഒഡീസിയ–-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സിന്റെ ജില്ലാ വിജയികൾക്കുള്ള സമ്മാന വിതരണം വ്യാഴാഴ‌്ച നടക്കും. ടാഗോർ ഹാളിൽ വൈകിട്ട‌് അഞ്ചിന‌് മന്ത്രി ടി പി രാമകൃഷ‌്ണൻ   ഉദ‌്ഘാടനം ചെയ്യും. 
എൽപി വിഭാഗത്തിൽ അഭിജിത്ത‌് മോഹൻ, എ ഇർഫാൻ  എന്നിവർക്കാണ‌് ഒന്നാം സ്ഥാനം. വൈഗ എസ‌് വിനോദ‌്, ഇ ദേവാംഗ‌് കൃഷ‌്ണ എന്നിവർ രണ്ടാം സ്ഥാനം നേടി. യുപിയിൽ റിൻഷ ഷെരീ‌ഫ‌്, ഗൗതം ശ്രീധർ എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ ഐവിൻ എസ‌് സുധീർ, പി ജൽന എന്നിവർക്കാണ‌് രണ്ടാം സ്ഥാനം. ഹൈസ‌്കൂൾ വിഭാഗത്തിൽ യു പി  അഞ്ജൽ മുഹമ്മദ‌്, യു പി അഭിന എന്നിവർക്ക‌് ഒന്നാം സ്ഥാനവും ജിഎസ‌് ശ്രീസായൂജ‌്, പി ഗൗരി എന്നിവർക്ക‌് രണ്ടാം സ്ഥാനവുമാണ‌്. ഹയർ സെക്കൻഡറിയിൽ വി കൃഷ‌്ണയ‌്ക്കും ബി എസ‌് ഷംനയ‌്ക്കുമാണ‌് ഒന്നാം സ്ഥാനം. എ കെ മേഘ‌്നയും വി കെ അനാമികയും രണ്ടാം സ്ഥാനം നേടി.
സമ്മാന വിതരണത്തോടനുബന്ധിച്ച‌് ചായില്യം സിനിമയിലൂടെ പ്രശസ‌്തയായ നടി അനുമോളും സംഘവും അവതരിപ്പിക്കുന്ന  ചെമ്മണൂർ–-ദേശാഭിമാനി നൃത്തസന്ധ്യ അരങ്ങേറും. ഒന്നേകാൽ മണിക്കൂറിൽ 11 പേരടങ്ങുന്ന സംഘം പ്രേക്ഷകർക്കായി  നടനവിസ‌്മയം തീർക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ പ്രദീപ‌് കുമാർ എംഎൽഎ  തുടങ്ങിയവർ പങ്കെടുക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top