28 November Saturday

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

 

കോഴിക്കോട‌്
കോവിഡ‌് രോഗികൾക്കായി നിസ്വാർഥ സേവനം തുടരുന്ന ഇൻസാഫ‌് സിബിലിനെ അംഗമാക്കി ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന്  ജില്ലയിൽ തുടക്കം.  4.6 ലക്ഷം  യുവജനങ്ങളെ അംഗങ്ങളായി ചേർക്കാനാണ് ഡിവൈഎഫ്ഐ  തീരുമാനം. സമരഇന്ത്യയുടെ കരുത്താവുക എന്ന മുദ്രാവാക്യമുയർത്തി 15 മുതൽ 23 വരെയാണ് ഈ വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ.
കോവിഡ‌് കെയർ സെന്ററുകളിലും രോഗികളെ പരിശോധനക്ക‌് ‌എത്തിക്കുന്നതിലും സന്നദ്ധപ്രവർത്തകനായി മുന്നിലുണ്ട‌് ഇൻസാഫ‌്. കോവിഡ‌് ബാധിച്ച‌് മരിച്ച 60 ഓളം ആളുകളുടെ  സംസ‌്കാരത്തിനും സഹായിയായി‌. മാസങ്ങളോളം വീട്ടിൽ പോകാതെയായിരുന്നു സേവനം. 
ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഇൻസാഫിന‌് ജില്ലാ സെക്രട്ടറി വി വസീഫ്  ക്യാമ്പയിൻ അംഗത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി നീതു, എം വൈശാഖ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top