21 October Thursday

സിപിഐ എം കോഴിക്കോട്‌ ജില്ലാ സമ്മേളനം: സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

സിപിഐ എം ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. എ പ്രദീപ്കുമാർ,ടി പി ദാസൻ,കെ പി അനിൽ കുമാർ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ,മേയർ ബീന ഫിലിപ്പ്, 
കാനത്തിൽ ജമീല എംഎൽഎ, പി വിശ്വൻ, മാമ്പറ്റ ശ്രീധരൻ, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് എന്നിവർ സമീപം

 കോഴിക്കോട്‌

ജനുവരി 10 മുതൽ 12 വരെ കോഴിക്കോട്‌ വെസ്റ്റ്‌ഹിൽ സമുദ്ര ബീച്ചിലെ എം കേളപ്പൻ നഗറിൽ  നടക്കുന്ന   സിപിഐ എം ജില്ലാ സമ്മേളനത്തിന്‌  301 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ സബ്‌ കമ്മിറ്റികളുമായി. സ്വാഗതസംഘം രൂപീകരണ യോഗം  എൻജിഒ യൂണിയൻ ഹാളിൽ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി പി ദാസൻ അധ്യക്ഷനായി.  കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച്‌  സിപിഐ എമ്മിലേക്ക്‌ വന്ന  കെ പി അനിൽകുമാർ  സംസാരിച്ചു.  എ പ്രദീപ്‌കുമാർ സ്വാഗതം പറഞ്ഞു.  
ഭാരവാഹികൾ: തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ (ചെയർമാൻ), എ പ്രദീപ്‌കുമാർ (ജനറൽ കൺവീനർ),  ടി പി ദാസൻ (ട്രഷറർ). 
പി വിശ്വൻ, എം മെഹബൂബ്‌, ജോർജ്‌ എം തോമസ്‌, മാമ്പറ്റ ശ്രീധരൻ, സി ഭാസ്‌കരൻ, വി പി കുഞ്ഞികൃഷ്‌ണൻ, കാനത്തിൽ ജമീല എംഎൽഎ,  സി പി മുസാഫർ അഹമ്മദ്‌, കെ എം സച്ചിൻദേവ്‌ എംഎൽഎ, പി കെ മുകുന്ദൻ,  കെ കെ ദിനേശൻ, കെ കെ ലതിക, കെ പുഷ്പജ, വി വസീഫ്‌ (വൈസ്‌ ചെയർമാൻമാർ). ടി വി നിർമലൻ, കെ ദാമോദരൻ, ടി ദാസൻ, പി നിഖിൽ, ടി പി അതുൽ, എ കെ രമേശ്‌ (കൺവീനർമാർ). സബ്‌കമ്മിറ്റി ഭാരവാഹികൾ: ചെയർമാൻ, കൺവീനർ ക്രമത്തിൽ.  സമ്മേളനവേദി: പി നിഖിൽ, ടി വി നിർമലൻ. ഭക്ഷണം: കെ ദാമോദരൻ, കെ വി ബാബുരാജ്‌. താമസം: സി പി മുസാഫർ അഹമ്മദ്‌, ഒ സദാശിവൻ. വളന്റിയർ: ടി ദാസൻ, വി കെ മോഹൻദാസ്‌. സെമിനാർ: കെ ടി കുഞ്ഞിക്കണ്ണൻ, പി ടി അബ്ദുൾ ലത്തീഫ്‌.  പ്രചാരണം: എം ഗിരീഷ്‌, സി പി സുലൈമാൻ.  കോവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ റെഡ്‌ വളന്റിയർ മാർച്ചും ബഹുജന റാലികളും ഒഴിവാക്കിയാണ്‌ സമ്മേളന നടത്തിപ്പ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top