21 October Thursday

കെഎസ്‌ആർടിസി പെട്രോൾ ഔട്ട്‌ലെറ്റ്‌ ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
കോഴിക്കോട്‌
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതികളിൽ ഒന്നുകൂടി പാലിക്കപ്പെടുന്നു.  മാവൂർ റോഡിലെ കെഎസ്‌ആർടിസി ടെർമിനലിനു‌ സമീപം ആരംഭിക്കുന്ന കെഎസ്‌ആർടിസിയുടെ  പെട്രോൾ ഔട്ട്‌ലെറ്റ്‌  മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്യും. വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. എം കെ രാഘവൻ എംപി ആദ്യവിൽപ്പന നടത്തും. 
നൂതന സംരംഭമായ ‘കെഎസ്‌ആർടിസി യാത്ര ഫ്യൂവൽ സി’ലൂടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുകയാണ്‌ ലക്ഷ്യം. കെഎസ്‌ആർടിസിയുടെ  രണ്ടാം പുനഃസംഘടനയുടെ ഭാഗമായി വിഭാവനം ചെയ്‌ത പദ്ധതിയാണിത്‌.  
കെഎസ്‌ആർടിസിയുടെ ക ൺസ്യൂമർ പമ്പിനൊപ്പം പെട്രോൾ പമ്പും കൂടി ചേർത്താണ്‌  ഔട്ട്‌ലെറ്റ്‌ തുടങ്ങിയിട്ടുള്ളത്‌. സമീപ പ്രദേശങ്ങളിൽ പമ്പ്‌ ഇല്ലാത്തതിനാൽ കൂടുതൽ വരുമാനം നേടാനാകും. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന്‌ 75 റീട്ടെയ്‌ൽ ഔട്ട്‌ലെറ്റുകളാണ്‌ സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നത്‌. പെട്രോളും ഡീസലും  ലഭിക്കും. ഭാവിയിൽ ഹരിത ഇന്ധനങ്ങളായ സിഎൻജി, എൽഎൻജി, ഇലക്‌ട്രിക്‌ ചാർജിങ്‌ എന്നിവയും ലഭ്യമാക്കും. ഡീലർ കമീഷനും വാടകയും അടക്കം ഉയർന്ന വരുമാനം നേടാൻ  ഇതിലൂടെ സാധിക്കുമെന്ന്‌ വടക്കൻ മേഖലാ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ കെ ടി സെബി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top