28 October Thursday

ജ്വല്ലറി കവർച്ച; ഒളിവിലായിരുന്ന പ്രതി കണ്ണൂരിൽ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
നാദാപുരം 
കല്ലാച്ചി മാർക്കറ്റ് റോഡിലെ റിൻസി ജ്വല്ലറി കുത്തിത്തുറന്ന് 55 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കണ്ണൂരിൽ പിടിയിൽ. തമിഴ്നാട് സ്വദേശി മഞ്ജുനാഥി (23) നെയാണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത്  കൊടേരി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കണ്ണൂർ ടൗണിൽ യുവതിയുടെ സ്വർണമാല  പൊട്ടിച്ചെടുത്ത് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ  പൊലീസ് പിന്തുടർന്ന് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് കല്ലാച്ചി ജ്വല്ലറി കവർച്ചക്കേസിലെ പ്രതിയാണെന്ന് അറിയുന്നത്.
 2018 ഡിസംബർ  മൂന്നിന്‌  പുലർച്ചെ മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ജ്വല്ലറിയുടെ ചുമർ കുത്തിത്തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന   ഒന്നേമുക്കാൽ കിലോ സ്വർണാഭരണങ്ങളും 6 കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ചു.   പ്രധാന പ്രതികളായ സൂര്യ, അഞ്ച് പുലി, രാജ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  കല്ലാച്ചിയിലെ മോഷണമുതലുകൾ വളാഞ്ചേരിയിലെ ജ്വല്ലറിയിൽ വിറ്റതായി പ്രതി മൊഴിനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top