21 October Thursday

വയലട കുടുംബാരോഗ്യ കേന്ദ്രം പ്രഖ്യാപനം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

 ബാലുശേരി 

പനങ്ങാട് പഞ്ചായത്തിലെ വയലട പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാകുന്നു. പ്രഖ്യാപനം 17ന് രാവിലെ പത്തിന്  മന്ത്രി വീണാ ജോർജ്‌ ഓൺലൈനായി നിർവഹിക്കും. ആർദ്രം മിഷനിൽ പെടുത്തി പഞ്ചായത്തിലെ രണ്ടാമത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയരുകയാണ് വയലട. കുറുമ്പൊയിൽ, തലയാട് എന്നീ   സബ് സെന്ററുകളാണ് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ളത്. 
സമുദ്രനിരപ്പിൽ നിന്ന്‌ 1500 അടി ഉയരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ വയലടയിൽ ഒമ്പത് ട്രൈബൽ കോളനികളുണ്ട്. 148 കുടുംബങ്ങളിലായി 471 പട്ടികവർഗ ജനവിഭാഗങ്ങൾ ഉൾപ്പെടെ 1990 വീടുകളുണ്ട്. ഒ പി സംവിധാനം, ഫാർമസി, ലാബ്, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകൾ, പൊതുജനാരോഗ്യം, പാലിയേറ്റീവ് പരിചരണം, ജീവിതശൈലീ രോഗ ക്ലിനിക്, നേത്ര പരിശോധന, സ്കൂൾ ആരോഗ്യ പദ്ധതി, ആരോഗ്യ ബോധവൽക്കരണം, കോവിഡ് സാമ്പിൾ ശേഖരണം, വാക്സിനേഷൻ എന്നിവ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.   മെഡിക്കൽ ഓഫീസർ,   ഫാർമസിസ്റ്റ്, ക്ലാർക്ക്, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, രണ്ട് ജെ പി എച്ച് എൻ, ഓഫീസ് അസിസ്റ്റന്റ്‌, നഴ്സിങ്‌ അസിസ്റ്റന്റ്‌, അറ്റന്റർ, പാർട്ട് ടൈം സ്വീപ്പർ എന്നിവരും പാലിയേറ്റീവ് നഴ്സ്, എൻഎച്ച്എം സ്റ്റാഫ് നഴ്സ്, രണ്ട് ജെഎച്ച്ഐ, ലാബ് ടെക്നീഷ്യൻ എന്നീ ജീവനക്കാരുമാണുള്ളത്.   വാർത്താ സമ്മേളനത്തിൽ പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌  വി എം കുട്ടികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ ഹരീഷ് ത്രിവേണി,   സി ജി സജിൽകുമാർ, പി ഉസ്മാൻ, കെ പത്മനാഭൻ എന്നിവർ പങ്കെടുത്തു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top