20 September Sunday

260 പോസിറ്റീവ്‌; സമ്പർക്കം 217

സ്വന്തം ലേഖകന്‍Updated: Wednesday Sep 16, 2020
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ കോവിഡ്‌ പോസിറ്റീവായ 217 പേരുൾപ്പെടെ ജില്ലയിൽ 260 പേർക്ക്‌ ചൊവ്വാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ നടുവണ്ണൂർ സ്വദേശിയും ഇതര സംസ്ഥാനങ്ങളിൽനിന്നുവന്ന 10‌ പേരും ഉറവിടമറിയാത്ത 32 പേരും രോഗികളായി. കോർപറേഷൻ പരിധിയിൽ 140 പേർക്കാണ്‌ രോഗമുണ്ടായത്‌. 
ഇതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല. ആറ്‌ ആരോഗ്യപ്രവർത്തകർക്കും കോവിഡ്‌ പോസിറ്റീവായി. പുതിയ കണക്കുകൾ പ്രകാരം ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2820 ആയി. അതേസമയം, ചികിത്സയിലുണ്ടായിരുന്ന 306 പേർ കൂടി രോഗമുക്തരായി.ചൊവ്വാഴ്‌ച നിരീക്ഷണത്തിലെത്തിയ 540 പേരുൾപ്പെടെ ജില്ലയിൽ 19,240 പേർ നിരീക്ഷണത്തിൽ. ഇതുവരെ 96,203 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായെത്തിയ 409 പേരുൾപ്പെടെ 2622 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 335 പേർ ആശുപത്രി വിട്ടു.
പുതുതായി വന്ന 267 പേരുൾപ്പെടെ 3640 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്‌. ഇതിൽ 579 പേർ കോവിഡ് കെയർ സെന്ററുകളിലും, 2915 പേർ വീടുകളിലും 46 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 11 പേർ ഗർഭിണികളാണ്. ഇതുവരെ 35,975 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.
ചൊവ്വാഴ്‌ച 6119 സ്രവ സാമ്പിൾ പരിശോധന‌ക്കയച്ചു. ആകെ 2,62,506 സാമ്പിളിൽ 2,60,453 ഫലം ലഭിച്ചു. ഇതിൽ 2,51,440 നെഗറ്റീവാണ്. 2053 ഫലം ലഭിക്കാനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top