18 October Friday

മലബാർ ജലോത്സവത്തിന് ഉജ്വല സമാപനം

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
അത്തോളി
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അത്തോളി ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടവും ചേർന്ന്‌   കോരപ്പുഴ കുനിയിൽ കടവിൽ സംഘടിപ്പിച്ച മലബാർ ജലോത്സവത്തിന് സമാപനം.  കാണികൾക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച വള്ളംകളി നാടിന്റെ ഉത്സവമായി. പതിനൊന്നു പേർ  തുഴഞ്ഞ വള്ളങ്ങളിൽ  ബ്ലാക്ക് ആൻഡ്‌ വൈറ്റ് പുറക്കാടും അഞ്ചു പേർ  തുഴഞ്ഞ വള്ളങ്ങളിൽ തെക്കേക്കര എലത്തൂരും ഒന്നാമതെത്തി. രണ്ടു പേർ തുഴഞ്ഞതിൽ ശ്രീധരൻ കല്ലാട്ടും കെ ടി ചന്ദ്രനും  ഒന്നാമതെത്തി. 
കമ്പവലി മത്സരത്തിൽ പുണ്യാളൻസ് കുനിക്കാട്ടുമുക്ക് ഒന്നാമതെത്തി. പൂക്കളമത്സരത്തിൽ വാട്സ്ആപ്‌ കൂട്ടായ്മ കൊങ്ങന്നൂർ ഒന്നാം സ്ഥാനവും എയ്ഞ്ചൽസ് അത്തോളി രണ്ടാം സ്ഥാനവും  നേടി. 
വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയതു. ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി. ചെയർമാൻ സാജിദ് കോറോത്ത് അധ്യക്ഷനായി.
വിജയികൾക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ബീന സമ്മാനം നൽകി.  അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂർ രവീന്ദ്രൻ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ അശോകൻ കോട്ട്, വി എം മോഹനൻ, അജീഷ് അത്തോളി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ആർ എം ബിജു സ്വാഗതവും ഷൗക്കത്ത് അത്തോളി നന്ദിയും പറഞ്ഞു. 
പിന്നണി ഗായകരായ സുനിൽകുമാർ, സിന്ധു പ്രേംകുമാർ എന്നിവർ നയിച്ച ഗാനമേളയും അരങ്ങേറി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top