20 August Tuesday

മാധ്യമങ്ങൾ എസ്എഫ്ഐയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

ജോബി ആന്‍ഡ്രൂസിന്റെ രക്തസാക്ഷിദിനാചരണം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുന്നു

താമരശേരി 
ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.  ജോബി ആന്‍ഡ്രൂസിന്റെ 27–-ാം രക്തസാക്ഷിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടവ തിരുത്തി മുന്നോട്ട‌ുപോവുന്ന പ്രസ്ഥാനമാണ‌് എസ്എഫ്‌ഐ എന്നും അദ്ദേഹം പറഞ്ഞു. 
കോരങ്ങാട് വൊക്കേഷണല്‍ ഹയര്‍സെക്കഡറി സ്‌കൂള്‍ പരിസരത്തു നിന്നാരംഭിച്ച വിദ്യാര്‍ഥി റാലി പട്ടണം ചുറ്റി താമരശേരി പഴയ ബസ‌്സ്റ്റാൻഡില്‍ സമാപിച്ചു. ജില്ലാ വൈസ‌് പ്രസിഡന്റ് എസ് ബി അക്ഷയ് അധ്യക്ഷനായി. എസ‌്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് മുഖ്യപ്രഭാഷണം നടത്തി. 
ജില്ലാ സെക്രട്ടറി ടി അതുല്‍, സംസ്ഥാന കമ്മിറ്റിയംഗം സിനാന്‍ ഉമ്മര്‍, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം ടി മഹറൂഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബി സി അനുജിത്ത്, കെ യു അനുരാഗ്,  എം ആതിര എന്നിവര്‍ സംസാരിച്ചു. 
ഏരിയാ സെക്രട്ടറി മുഹമ്മദ് സാദിക്ക് സ്വാഗതവും പ്രസിഡന്റ് ഷെബിന്‍ലാല്‍ നന്ദിയും പറഞ്ഞു. അണ്ടര്‍ 21 ദേശീയ ടീമില്‍ സെലക‌്ഷന്‍ ലഭിച്ച എസ്എഫ്‌ഐ കൊടുവള്ളി ഗവ. കോളേജ് യൂണിറ്റ് കമ്മിറ്റിയംഗം സാബിത്തിനെ ചടങ്ങിൽ അനുമോദിച്ചു.
പ്രധാന വാർത്തകൾ
 Top