04 August Wednesday

ഡയപ്പര്‍ മാലിന്യം നീക്കാന്‍ ബാലാവകാശ കമീഷന്‍ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021
കോഴിക്കോട്‌
അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷി കുട്ടി ഉപയോഗിച്ച് വീട്ടുവളപ്പിൽ കൂന്നുകൂടിക്കിടക്കുന്ന ഡയപ്പർ മാലിന്യം അടിയന്തരമായി ശേഖരിച്ച് നശിപ്പിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചേമഞ്ചേരി പഞ്ചായത്ത് അധികൃതരോട് നിർദേശിച്ചു. കേരള പഞ്ചായത്ത് രാജ് ആക്ട്‌ പ്രകാരം മാലിന്യനിർമാർജനം പഞ്ചായത്തിന്റെ നിർബന്ധിത ചുമതല ആയതിനാൽ കുട്ടിയുടെ വീട്ടിൽനിന്ന് മാലിന്യം സ്ഥിരമായി ശേഖരിച്ച് കൊണ്ടുപോകുന്നതിന്  പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമീഷൻ അംഗം ബി ബബിത ബൽരാജ് ഉത്തരവിട്ടു.
മൂന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായ വീഴ്ചയിലാണ് കുട്ടിക്ക് ചലനശേഷി നഷ്ടപ്പെട്ടത്. മലമൂത്രവിസർജനം അറിയാനുളള ശേഷി നഷ്ടപ്പെട്ട കുട്ടി ദിവസവും അഞ്ചോ ആറോ ഡയപ്പറുകൾ  ഉപയോഗിക്കുന്നുണ്ട്. ഇവ നശിപ്പിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ കുന്നുകൂടി മാലിന്യപ്രശ്നം ഉണ്ടായതിനെ തുടർന്ന് കുന്നമംഗലം സ്വദേശി തെക്കയിൽ നൗഷാദ് നൽകിയ പരാതിയിലാണ് കമീഷൻ നടപടി സ്വീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top