04 August Wednesday

കെഎസ്‌എഫ്‌ഇയിലെ ഗോൾഡ്‌ 
അപ്രൈസർമാർ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021
കോഴിക്കോട്‌
അടച്ചിടലിനെ തുടർന്ന്‌ കെഎസ്‌എഫ്‌ഇയിലെ സ്വർണ പണയ ഇടപാട്‌  കുറഞ്ഞതിനാൽ ഗോൾഡ്‌ അപ്രൈസർമാർ പ്രതിസന്ധിയിൽ. കമീഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഗോൾഡ്‌ അപ്രൈസർമാരാണ്‌ ഒരു രൂപപോലും വരുമാനമില്ലാത്ത നിലയിലായത്‌. രണ്ട്‌ മാസത്തോളമായി കെഎസ്‌എഫ്‌ഇയിലെ സ്വർണ പണയ പദ്ധതി കുറഞ്ഞിട്ട്‌.  ഒരുലക്ഷം രൂപയുടെ വായ്‌പയ്ക്ക്‌ 300 രൂപ വരെ എന്നനിലയിലാണ്‌ ഇവർക്ക്‌ കമീഷനായി ലഭിക്കുന്നത്‌. സംസ്ഥാനത്തെ 600 കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളിലായി 500ലധികം അപ്രൈസർമാർ ജോലിചെയ്യുന്നുണ്ട്‌.  കോവിഡ്‌കാലത്ത്‌ എളുപ്പത്തിൽ ജനങ്ങൾക്ക്‌ പണം ലഭ്യമാക്കാൻ സൗഖ്യ പദ്ധതി ആരംഭിച്ചതിനാൽ എല്ലാ ദിവസവും ഗോൾഡ്‌ അപ്രൈസർമാർ ബ്രാഞ്ചുകളിൽ ജോലിക്കെത്തുന്നുണ്ട്‌. എന്നാൽ ചുരുക്കം ചിലർ മാത്രമാണ്‌ ഇത്തരം ആവശ്യങ്ങൾക്കായി സ്ഥാപനത്തിൽ എത്തുന്നത്‌. അതുകൊണ്ട്‌  ഗോൾഡ്‌ അപ്രൈസർമാക്ക്‌ ലഭിക്കുന്ന വരുമാനം നന്നേ കുറവാണ്‌. പ്രതിസന്ധി കാലത്ത്‌ കെഎസ്‌എഫ്‌ഇ മനേജ്‌മെന്റ്‌ തിരിച്ചടവില്ലാത്ത സഹായം അനുവദിക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.  അപ്രൈസർമാരെ സഹായിക്കാൻ സർക്കാർ പ്രത്യേക താൽപ്പര്യം കാണിക്കണമെന്ന്‌ ഗോൾഡ്‌ അപ്രൈസേഴ്‌സ്‌ അസോസിയേഷൻ(സിഐടിയു)  മേഖലാ സെക്രട്ടറി കെ ആർ ഗണേശൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top