27 June Monday

കടൽയാത്രക്ക് മൺസൂൺകാല നിരോധനം

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

മൺസൂൺകാല നിരോധനത്തിന് മുന്നോടിയായി ചരക്കുമായി പുറപ്പെടാനൊരുങ്ങിയ ഉരുക്കൾ ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നു

 ബേപ്പൂർ 

ചെറുകിട -ഇടത്തരം തുറമുഖങ്ങൾവഴി യാത്രാ കപ്പലുകൾ, യന്ത്രവൽകൃത വെസലുകൾ (ഉരുക്കൾ) ഉൾപ്പെടെയുള്ള യാനങ്ങൾക്കുള്ള മൺസൂൺകാല നിരോധനം ഞായറാഴ്ച നിലവിൽ വന്നു. സെപ്തംബർ 15 വരെ നാലുമാസത്തേക്കാണ് നിരോധനം. ഈ കാലയളവിൽ തുറമുഖത്തുനിന്ന്‌ കപ്പൽവഴിയും ഉരു മാർഗവുമുള്ള ചരക്ക് നീക്കത്തിനും യാത്രയ്ക്കും വിലക്കാണ്. ദ്വീപിലേക്കുള്ള അവശ്യവസ്തുക്കളും ഇന്ധനവും ദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള കപ്പൽ, ബാർജ് എന്നിവ വഴിയാകും കൊണ്ടുപോകുക. അടിയന്തര യാത്രകൾ കൊച്ചി വഴിയുമാകും.  
നിരോധന കാലത്തേക്കുള്ള ഇന്ധനമടക്കം ഒട്ടുമിക്ക സാധനങ്ങളും ദ്വീപിൽ സംഭരിക്കുക പതിവാണ്. പഴം, പച്ചക്കറിപോലുള്ള അത്യാവശ്യ സാധനങ്ങൾ കൊണ്ടുപോകുന്നതിന്‌ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ എലി കൽപേനി, തിന്നക്കര, സാഗർ യുവരാജ്, സാനർ സാമ്രാജ്, ഉബൈദുല്ല തുടങ്ങിയ കപ്പലുകളും ബാർജും പ്രത്യേക സർവീസ് ഉണ്ടാകും. മൺസൂൺകാല നിരോധനം തുറമുഖത്തെ തൊഴിലാളികൾക്ക് വറുതിയുടെ നാളുകളാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top