16 July Tuesday

ചത്ത പശുവിനെ കശാപ്പുചെയ്യാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

   

നാദാപുരം 
കല്ലാച്ചിയിൽ ചത്ത പശുവിനെ കശാപ്പ്‌ ചെയ്‌ത്‌ മാംസ വിൽപ്പന നടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. ബുധനാഴ്ച വൈകീട്ട് ഏഴോടെ മത്സ്യ മാർക്കറ്റ് പരിസരത്താണ് സംഭവം. ചത്ത പശുവിനെ അറക്കാനുള്ള ശ്രമം ശ്രദ്ധയിൽ പെട്ടതോടെ മത്സ്യമാർക്കറ്റ്‌ പരിസരത്ത്‌ നാട്ടുകാർ തടിച്ചുകൂടുകയായിരുന്നു. തുടർന്ന്‌ നാദാപുരം എസ്ഐ എസ് നിഖിലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. 
പൊലീസിന്റെയും പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെയും ഇടപെടലിനെ തുടർന്ന് പശുവിനെ കുഴിച്ചുമൂടാൻ തീരുമാനിച്ചു. 
കല്ലാച്ചി മത്സ്യ മാർക്കറ്റിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആടുമാടുകളുടെ അറവ്  നടത്തുന്നതെന്നാണ്‌ നാട്ടുകാരുടെ ആരോപണം. കച്ചവടക്കാരന്റെ ലൈസൻസ്‌ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം അറിയിച്ചു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top