17 October Thursday

ഇതാ മാതൃക; നാദാപുരം ജിയുപി സ‌്കൂൾ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

നവീകരണം പുരോഗമിക്കുന്ന നാദാപുരം ഗവ. യുപി സ്കൂൾ

സ്വന്തം ലേഖകൻ
നാദാപുരം
സർക്കാർ സ്കൂൾ എന്തിനുകൊള്ളുമെന്ന് പറഞ്ഞിരുന്ന നാട്ടിൽ വിജയ വിസ്മയം തീർക്കുകയാണ് "അപ്പക്കോത്ത്’ എന്ന അപരനാമത്തിൽ അറിയപ്പെട്ട നാദാപുരം ജിയുപി സ‌്കൂൾ. ഒരു നൂറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ഈ സർക്കാർ വിദ്യാലയം. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ യുപി സ്കൂളുകളിൽ ഒന്നാണിത്. 1100 കുട്ടികളും 45 അധ്യാപകരും നിലവിലുണ്ട്. അഞ്ച്, ആറ് ക്ലാസുകളിൽ രണ്ട് ഡിവിഷൻവീതം ഇംഗ്ലീഷ് മീഡിയം ക്ലാസുകളും കൊച്ചുകുട്ടികൾക്കായി പ്രൈമറി നേഴ്സറി സ്കൂളും പ്രവർത്തിക്കുന്നു. പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും അർപ്പണബോധത്തോടെ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. തുടർച്ചയായി യുഎസ്എസ് പരീക്ഷയിൽ മികച്ച നേട്ടം. ഇക്കുറി യുഎസ്എസ് പരീക്ഷയിൽ 25 കുട്ടികൾ വിജയം കൈവരിച്ചു. 
 ഓരോ വർഷവും സ്കൂളിൽ പ്രവേശനത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരികയാണ്. അന്താരാഷ്ട്ര തലത്തിലുള്ള സ്മാർട്ട് സ്കൂളായി ഉയർത്താനായി സർക്കാർ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്.  ഈ വികസന പദ്ധതികൾ നടപ്പാവുന്നതോടെ സംസ്ഥാനത്തെ  മികച്ച പ്രൈമറി സ്കൂളുകളിലൊന്നായി നാദാപുരം യുപി മാറുമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷ.
പ്രധാന വാർത്തകൾ
 Top