18 May Tuesday

പൊലീസിനെ ആക്രമിച്ച 
യൂത്ത് കോൺഗ്രസ്‌ നേതാവ് റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021
ബാലുശേരി
കരുമലയിൽ സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച യൂത്ത് കോൺഗ്രസ്‌ നേതാവ് റിമാൻഡിൽ. യൂത്ത് കോൺഗ്രസ്‌ ഉണ്ണികുളം മണ്ഡലം വൈസ് പ്രസിഡന്റ്‌ വള്ളിയോത്ത് എടത്ത് കണ്ടി മുഹമ്മദ് ഷാഹിദാണ് റിമാൻഡിലായത്. മാരകായുധങ്ങളുമായി യുഡിഎഫ് പ്രവർത്തകർ നടത്തിയ പ്രകടനം അക്രമാസക്തമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞ്‌ തകർത്തിരുന്നു. സംഘർഷം ഒഴിവാക്കാൻ ഇടപെട്ട പൊലീസിനെയും എൽഡിഎഫ് പ്രവർത്തകരെയും കോൺഗ്രസുകാർ ആക്രമിച്ചിരുന്നു. പേരാമ്പ്ര കോടതിയാണ് ഷാഹിദിനെ റിമാൻഡ്‌ ചെയ്തത്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top