01 April Wednesday
ഒന്ന്‌ ചേമഞ്ചേരി, രണ്ട്‌ പനങ്ങാട്‌

പുരസ്‌കാരം ജനപക്ഷ വികസനത്തിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

ചേമഞ്ചേരി പഞ്ചായത്ത് ഓഫീസ്

 കൊയിലാണ്ടി

ജനപക്ഷ വികസന പദ്ധതികൾ നടപ്പാക്കിയ ചേമഞ്ചേരി പഞ്ചായത്തിന്‌  അംഗീകാരം. തദ്ദേശ സ്വയംഭരണ വകുപ്പ്  ജില്ലയിലെ  മികച്ച പഞ്ചായത്തായി വീണ്ടും ചേമഞ്ചേരിയെ തെരഞ്ഞെടുത്തിരിക്കുകയാണ്‌.  പത്ത് ലക്ഷം രൂപയും സ്വരാജ് ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. 2003–--04ലാണ് ഇതിനുമുമ്പ്‌ ചേമഞ്ചേരി ജില്ലയിൽ ഒന്നാമതായത്. കഴിഞ്ഞവർഷം സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയത് ചേമഞ്ചേരി പഞ്ചായത്താണ്. ഹരിത കേരള മിഷൻ കഴിഞ്ഞ ദിവസം ഊർജസംരക്ഷണത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം നൽകി ആദരിച്ചത് ചേമഞ്ചേരിയെയാണ്.  നികുതിവരുമാനത്തിൽ ഉണ്ടായ വർധന, തൊഴിലുറപ്പ് തൊഴിൽ മേഖലയിൽ ഉണ്ടാക്കിയ നേട്ടങ്ങൾ, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ സമയബന്ധിതമായി തീർപ്പ് കൽപ്പിച്ചത്, ഓഫീസ് സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, ഫ്രണ്ട്‌ ഓഫീസിന്റെ കാര്യക്ഷമത, പാലിയേറ്റീവ് പരിചരണ പ്രവർത്തനം, ആരോഗ്യ സുരക്ഷാ പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനം, അങ്കണവാടികളുടെ നിലവാരം മെച്ചപ്പെടുത്തൽ, വയോജനക്ഷേമ പ്രവർത്തനം, വിദ്യാഭ്യാസ മേഖലയിലെ ഇടപെടൽ, ഹരിത കേരള മിഷൻ പ്രവർത്തനം, ഊർജസംരക്ഷണ പ്രവർത്തനം, തെരുവ് വിളക്കുകളുടെ പരിപാലനം, റോഡുകളുടെ വികസനം, കുടിവെള്ള പ്രശ്ന പരിഹാരത്തിനുള്ള പദ്ധതികൾ എന്നിവയിലെ പ്രവർത്തനങ്ങളിലെ മികവാണ് പുരസ്‌കാരത്തിന്‌ അർഹമാക്കിയത്‌.  പ്രസിഡന്റായ  അശോകൻ കോട്ടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നIൽകുന്നത്‌.  
പ്രധാന വാർത്തകൾ
 Top