19 June Wednesday

സ‌്കൂളിലെ മട്ടുപ്പാവ‌് കൃഷി: അഭിനന്ദനവുമായി മന്ത്രിയെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019
കുറ്റ്യാടി 
ദേവർകോവിൽ കെവികെഎംഎം യുപി സ്കൂളിൽ ‘ഹരിത ഹൃദയം' പദ്ധതിയുടെ ഭാഗമായി ടെറസിൽ ഒരുക്കിയ മാതൃകാ ജൈവ പച്ചക്കറി കൃഷി സന്ദർശിക്കാൻ ഇ കെ വിജയൻ എംഎൽഎക്കും കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ ടി അശ്വതിക്കുമൊപ്പം മന്ത്രി വി എസ് സുനിൽകുമാർ എത്തി.  
പച്ചക്കറി വിഭവങ്ങളിൽ സ്വയം പര്യാപ്തത നേടാനുദ്ദേശിച്ച് സ്കൂൾ മാതൃപിടിഎയും കാർഷിക ക്ലബും സംയുക്തമായാണ് ഹരിതഹൃദയം ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നത്. മുന്നൂറോളം ഗ്രോ ബാഗുകളിലായാണ് തക്കാളി, പയർ, വെണ്ട, പച്ചമുളക്, കാബേജ്, കോളിഫ്ലവർ, വഴുതിന, മത്തൻ തുടങ്ങിയ ഇനങ്ങൾ വളർത്തുന്നത്. 
പരിചരണത്തിനായി പ്രദേശത്തെ ഒരു കൂട്ടം കർഷകരും ഒപ്പമുണ്ട‌്. തോട്ടത്തിലേക്കാവശ്യമായ ജൈവവളം കുട്ടികളും അമ്മമാരും എത്തിക്കുന്നു. ജലക്ഷാമം പരിഗണിച്ച് തുള്ളി നന (ഡ്രിപ്പ് ഇ റിഗേഷൻ) സംവിധാനമാണ്  ഒരുക്കിയത്.
പഠനത്തോടൊപ്പം ഉത‌്പാദനപരമായ കാർഷികവൃത്തിയിലും പങ്കാളികളാകുന്ന കാർഷിക ക്ലബ് അംഗങ്ങളെ മന്ത്രി വി എസ് സുനിൽകുമാർ അഭിനന്ദിച്ചു. ജൈവകൃഷിത്തോട്ടത്തിലെ  വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് ഏറെനേരം കുട്ടികളോടൊപ്പം ചെലവഴിച്ചാണ‌് അദ്ദേഹം മടങ്ങിയ‌ത‌്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top