18 May Wednesday

റെക്കോർഡുകൾ തീർത്ത്‌ സഹോദരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022
കോഴിക്കോട്‌ 
കുപ്പിയിലും റുബിക്‌സ്‌ ക്യൂബിലും റെക്കോർഡുകൾ തീർക്കുകയാണ്‌ സഹോദരങ്ങളായ മേഘ്‌ന ഉണ്ണികൃഷ്‌ണനും രോഹിത്‌ ഉണ്ണികൃഷ്‌ണനും. കണ്ണഞ്ചേരി സ്വദേശികളായ ഇവർ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ്‌ റെക്കോർഡ്‌സുമാണ്‌ സ്വന്തമാക്കിയത്‌. പികെസിഐസിഎസ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി മേഘ്ന ഒരു കുപ്പിയിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ പുഷ്പങ്ങൾ വരച്ചു.  ഒരു കുപ്പിയിൽ ഏറ്റവും കൂടുതൽ കാർട്ടൂൺ കഥാപാത്രങ്ങളെ വരച്ചതിനും റെക്കോർഡുണ്ട്‌.  റുബിക്സ് ക്യൂബിൽ അഞ്ച്‌ മിനിറ്റിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ പതാകകൾ നിർമിച്ചാണ്‌  പാലാട്ട്‌ ഗവ.  യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ രോഹിത്‌ നേട്ടം കൊയ്‌തത്‌.  അച്ഛൻ: ഉണ്ണികൃഷ്ണൻ. അമ്മ: - ജിഷി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top