കക്കോടി
കാക്കൂര്‍ പഞ്ചായത്തില്‍ കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് രണ്ടു കോടി ഉൾപ്പെടെ എലത്തൂർ മണ്ഡലത്തിന്റെ സമഗ്ര മേഖലയും സ്പർശിച്ച് സംസ്ഥാന ബജറ്റ്. മൃഗാധിഷ്ഠിത വ്യാവസായ കേന്ദ്രം സ്ഥാപിക്കുന്നതിനോടൊപ്പം കര്‍ഷകര്‍ക്ക് പരിശീലനം നല്കുന്നതിനുമാണ് കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ കാക്കൂരില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. കക്കോടി പഞ്ചായത്തിനെയും കോഴിക്കോട് കോര്‍പറേഷനെയും ബന്ധിപ്പിച്ച് പൂനൂര് പുഴയ്ക്ക് കുറുകെ ചിറ്റടിക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് 2 കോടി രൂപ അനുവദിച്ചു.
രാമല്ലൂര്‍- മമ്പറം തോട് സംരക്ഷണം, നന്മണ്ട മിനി സിവില്‍ സ്റ്റേഷന്, ഗവ. ഹോമിയോ ആശുപത്രി കെട്ടിട നിര്‍മാണം (രണ്ടാം ഘട്ടം), കോഴിക്കോട് -–- ബാലുശേരി റോഡ്- കക്കോടി ഫ്ളഡ് ബാങ്ക് റോഡില്‍ പൂനൂര് പുഴയ്ക്ക് കുറുകെ പാലവും അപ്രോച്ച് റോഡും, മാതൃകാ സമഗ്ര ഭിന്നശേഷി വികസന പദ്ധതി -ബഡ്സ് സ്കൂള്‍ കെട്ടിട നിര്‍മാണം, -കാക്കൂര്‍, പെരുമ്പൊയില്‍, അമ്പലപ്പാട് കണ്ടോത്തുപാറ റോഡ് നവീകരണം, ചേളന്നൂര്‍ ഗവ. പിഎച്ച്സി കെട്ടിട നിര്‍മാണവും ചുറ്റുമതിലും, പറമ്പില്‍ ബസ് സ്റ്റാൻഡ് നവീകരണവും ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണവും, കൂടത്തുംപൊയില്‍ ചെലപ്രം റോഡ് നവീകരണം, ചേളന്നൂര്‍ - പട്ടര്‍പാലം - അണ്ടിക്കോട് റോഡ് നവീകരണം, ഒളോപ്പാറ ടൂറിസം പദ്ധതി, പെരുന്തുരുത്തിപ്പാലം - പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കാക്കൂര്‍ പൊലീസ് സ്റ്റേഷന് കെട്ടിട നിര്‍മാണം, -ചേളന്നൂര്‍ ഖാദി പുനരുദ്ധാരണം കെട്ടിട നിര്‍മാണം, അണ്ടിക്കോട് ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണം, തീര്‍ഥാടന ടൂറിസ്റ്റ് കേന്ദ്രം–- വള്ളിക്കാട്ട്കാവ് തുടങ്ങിയ പദ്ധതികൾക്ക് തുക വകയിരുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..