കോഴിക്കോട്
ബജറ്റിൽ കൈ നിറയെ കിട്ടിയ കോഴിക്കോടിന് അഭിമാനിക്കാൻ ജഹാൻ ജോബിന്റെ നിറക്കൂട്ടും. ബജറ്റിന്റെ പുറംചട്ടയിലെ ചിത്രം ആറുവയസ്സുകാരൻ ജഹാൻ ജോബി വരച്ചതാണ്. പരസ്യമേഖലയിൽ ജോലി ചെയ്യുന്ന ജോബി ജോസഫിന്റെയും ഗുരുവായൂരപ്പൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയും കവിയുമായ ആര്യ ഗോപിയുടെയും മകനായ ജഹാൻ ജോബി വരച്ച ചിത്രമാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്.
വേദവ്യാസ സ്കൂൾ രണ്ടാംതരം വിദ്യാർഥിയാണ്. തിരമാലകൾ നിറഞ്ഞ കടലിലൂടെ തോണി തുഴഞ്ഞുപോവുന്നയാളുടെ ചിത്രമാണ് ജഹാൻ വരച്ചത്. ബജറ്റിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ അവസാന പുറത്താണ് ചിത്രം. ബജറ്റ് പ്രസംഗത്തിൽ വിവിധ കുട്ടികളുടെ രചനകളാണ് ഉൾപ്പെടുത്തിയതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെയാണ് ഫെയ്സ് ബുക്കിലൂടെ അറിയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..