17 February Sunday

കേന്ദ്ര ഭരണത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

 

വടകര 
കേന്ദ്ര ഭരണത്തെ എതിർക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിലടക്കുകയും അവരെ ഇല്ലായ‌്മ ചെയ്യാനുള്ള ശ്രമങ്ങളുമാണ് നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ നടത്തുന്നതെന്ന‌് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സിപിഐ വടകര പാർലമെന്റ‌് മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ വടകര ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടനാപരമായി മനുഷ്യനുള്ള മൗലികാവകാശങ്ങൾ പോലും നിഷേധിക്കുന്നു. 
കേന്ദ്ര ഭരണത്തിന്റെ ബലത്തിലാണ് സംഘപരിവാർ മത ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗങ്ങളെയും വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ കണ്ണൂർ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ കൺവൻഷനിൽ അധ്യക്ഷനായി. 
സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, എക്സിക്യുട്ടീവ്‌ അംഗം സി എൻ ചന്ദ്രൻ, ജില്ലാ സിക്രട്ടറി ടി വി ബാലൻ, കണ്ണൂർ ജില്ലാ സിക്രട്ടറി അഡ്വ. പി സന്തോഷ്‌ കുമാർ, ഇ കെ വിജയൻ എംഎൽഎ, ആർ ശശി, സി പി ഷൈജൻ,  അഡ്വ. പി ഗവാസ് എന്നിവർ സംസാരിച്ചു. ജില്ലാ അസി. സിക്രട്ടറി ടി കെ രാജൻ സ്വാഗതവും വടകര മണ്ഡലം സിക്രട്ടറി ആർ സത്യൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top