Deshabhimani

ഒറ്റ നമ്പർ ലോട്ടറി: ഒരാൾ അറസ്‌റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 12:30 AM | 0 min read

കോഴിക്കോട്‌
ചക്കുംകടവിൽ ഒറ്റനമ്പർ ലോട്ടറി കച്ചവടം നടത്തിയ മുസ്തഫ കപ്പക്കൽ (58) പൊലീസ്‌  പിടിയിൽ.  കേരള ലോട്ടറിയുടെ അവസാനത്തെ മൂന്നക്കങ്ങൾ എഴുതി ടിക്കറ്റ്‌ വിറ്റ്‌  സമ്മാനാർഹമാണെങ്കിൽ 5000 രൂപവരെ കൊടുക്കുന്ന  സമാന്തര ലോട്ടറി രീതിയാണിത്‌.  ഇയാൾ മുമ്പും ഈ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.  പന്നിയങ്കര എസ്‌ഐ  കിരൺ ശശിധരൻ, എഎസ്‌ഐ ബാബു, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ  ജയകൃഷ്ണൻ, ടി രതീഷ്, സിപിഒ  ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പിടിച്ചത്‌.


deshabhimani section

Related News

View More
0 comments
Sort by

Home