20 October Sunday

കനാൽ പണി പൂർത്തീകരിക്കണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
വടകര
അഴിയൂർ ബ്രാഞ്ച്‌ കനാൽ പണിപൂർത്തിയാക്കി കൃഷിക്ക്‌ വെള്ളം ലഭ്യമാക്കണമെന്ന്‌  കര്‍ഷകസംഘം  ഓര്‍ക്കാട്ടേരി  മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ടി പി ബിനീഷ്  ഉദ്ഘാടനം ചെയ്തു. ഒ നാണു അധ്യക്ഷനായി. ഇല്ലത്ത്‌ ദാമോദരൻ, എം കെ രാഘവൻ, ഇ കെ കരുണാകരൻ, പി പി ബാബു എന്നിവർ സംസാരിച്ചു.  കെ എം ഷാജി  സ്വാഗതം  പറഞ്ഞു .  ഭാരവാഹികള്‍: ഒ നാണു (പ്രസിഡന്റ്‌ ), എൻ കെ പ്രഭാകരൻ, എ കെ ജയചന്ദ്രൻ (വൈസ്‌ പ്രസിഡന്റുമാർ), ഇല്ലത്ത്‌ ദാമോദരൻ (സെക്രട്ടറി), എസ്‌ ജോഷി, എം കെ കുമാരൻ (ജോ. സെക്രട്ടറിമാർ), പി പി ബാബു (ട്രഷറർ).
 
പ്രധാന വാർത്തകൾ
 Top