11 December Wednesday

ദേശാഭിമാനി അക്ഷരമുറ്റം 
ടാലന്റ് ഫെസ്റ്റിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024
ബാലുശേരി
വിദ്യാർഥികളിൽ അറിവും സാമൂഹ്യ പ്രതിബദ്ധതയും സമന്വയിക്കുന്ന   ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിന്റെ 13ാം പതിപ്പിന് ഉജ്വല തുടക്കം. ജില്ലയിലെ 1400 ഓളം വിദ്യാലയങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആയിരക്കണക്കിന്‌ കുട്ടികൾ പങ്കാളികളായി.    സ്കൂൾ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറിയിലെ നിറഞ്ഞ സദസ്സിൽ  കഥാകൃത്ത് വി ആർ സുധീഷ് നിർവഹിച്ചു.  അറിവും സൗന്ദര്യവും കൈവരിക്കുമ്പോഴാണ് മനുഷ്യൻ പൂർണത കൈവരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് മനുഷ്യൻ പുസ്തകത്തെ പ്രണയിക്കുന്നത്. ജീവിതത്തിന്‌ താങ്ങാവുന്നതെല്ലാം പുസ്തകത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
പിടിഎ പ്രസിഡന്റ്‌  അജീഷ് ബക്കീത്ത അധ്യക്ഷനായി. കെ എം സച്ചിൻ ദേവ് എംഎൽഎ മുഖ്യാതിഥിയായി. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട്, സ്കൂൾ പ്രിൻസിപ്പൽ കെ എം നിഷ, പ്രധാനാധ്യാപകൻ യൂസഫ് നടുവണ്ണൂർ, ബാലുശേരി  മണ്ഡലം വികസനമിഷൻ കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, കെഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ്‌ എസ് ശ്രീചിത്ത്, ദേശാഭിമാനി ന്യൂസ് എഡിറ്റർ ജയകൃഷ്ണൻ നരിക്കുട്ടി, ടി കെ പ്രകാശൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് മാനേജർ ഒ പി സുരേഷ് സ്വാഗതവും അക്ഷരമുറ്റം കോ ഓർഡിനേറ്റർ എം പ്രമോദ്കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top