13 October Sunday

ജില്ലയിൽ 1000 ഹരിതഭവനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024
കോഴിക്കോട്
ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിത ഭവനം പദ്ധതിയിൽ ആയിരം വീടുകൾ പൂർത്തിയായി. പ്രഖ്യാപനം കലക്ടർ സ്നേഹിൽ കുമാർ സിങ്‌ നിർവഹിച്ചു. കൂടുതൽ ഹരിത ഭവനങ്ങൾ സൃഷ്ടിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സെന്റ്‌ ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ്‌ ജോസഫ്സ്‌ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, എലത്തൂർ സിഎംസി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കും കൂടുതൽ ഹരിത ഭവനങ്ങൾ സൃഷ്ടിക്കാൻ നേതൃത്വം നൽകിയ കോ ഓർഡിനേറ്റർ സെന്റ്‌ ജോസഫ്സ്‌ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എം എസ് ജിസ്‌മക്കും പരിശീലകൻ ബാബു പറമ്പത്തിനും മാതൃകാഭവനം സൃഷ്ടിച്ച മൂന്നാം ക്ലാസുകാരി ദേവിക ദീപക്കിനും ഉപഹാരം നൽകി. 
സെന്റ്‌ ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പൊതുവിദ്യാഭ്യാസ ഓഫീസർ മനോജ് മണിയൂർ അധ്യക്ഷനായി. എം ഗൗതമൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ്‌ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ബാബു പറമ്പത്ത്, മണലിൽ മോഹനൻ, സിസ്റ്റർ സ്മിത ജോസഫ്,  എ സൽമാൻ, രഞ്ജിത്ത് രാജ്, എസ് ജെ സജീവ്‌കുമാർ, റയീസുദീൻ, എം എസ് ജിസ്മ, പി കെ വികാസ്, ഡോ. സിസ്റ്റർ നിത, വരുൺ ഭാസ്കർ, കെ ജിഷ, ബോധി കൃഷ്ണ, ജലീൽ കുറ്റ്യാടി, സി പി അബ്ദുറഹ്മാൻ, ലത്തീഫ് കുറ്റിപ്പുറം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top