23 September Wednesday

മാങ്കാവിൽ ഡിവൈഎഫ്‌ഐ അണുനശീകരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

മാങ്കാവ് > മാങ്കാവിലെ കണ്ടെയ്ൻമെന്റ് പ്രദേശത്തെ പൊതുഇടങ്ങൾ ഡിവൈഎഫ്‌ഐ മാങ്കാവ് ഈസ്റ്റ് യൂണിറ്റ് അണുനശീകരണം നടത്തി.  റേഷൻ ഷോപ്പ്, വില്ലേജ് ഓഫീസ്, മീൻ മാർക്കറ്റ് തുടങ്ങി ആളുകൾ കൂടുന്ന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് അണുനശീകരണം നടത്തിയത്. യൂണിറ്റ് സെക്രട്ടറിയും ആർആർടി വോളന്റിയറുമായ റഷീദലി, യൂണിറ്റ് വൈസ് പ്രസിഡന്റ് മൻസൂർ എന്നിവർ അണുനശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്രദേശം കേന്ദ്രീകരിച്ചു കൊണ്ട് അണുനശീകരണം തുടരും. മറ്റു യൂണിറ്റുകളും സമാനമായ രീതിയിൽ അണുനശീകരണ പ്രവർത്തങ്ങൾ നടത്താൻ തീരുമാനിച്ചു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top