28 September Monday

പിടിയിലായത്‌ പേരാമ്പ്ര സ്വദേശികൾ വടിവാളുമായി നാലംഗ ക്വട്ടേഷൻ സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

തൊണ്ടർനാട്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത ക്വട്ടേഷൻ സംഘം

മാനന്തവാടി
വടിവാളുമായി കോഴിക്കോട്‌ സ്വദേശികളായ നാലംഗ ക്വട്ടേഷൻ സംഘത്തെ തൊണ്ടർനാട്‌ പൊലീസ്‌ പിടികൂടി. കോഴിക്കോട്‌ പേരാമ്പ്ര പരപ്പിൽ വീട്ടിൽ പ്രസൂൺ(29), ചങ്ങരോത്ത്‌ കുന്നോത്ത്‌ വീട്ടിൽ അരുൺ(28), ഒതയോത്ത്‌ മീത്തൽ വീട്ടിൽ ആർ അഖിൽ(24), കുറ്റ്യാടി പാലേരി തെക്കേചാലിൽ വീട്ടിൽ സംഗീത്‌(28) എന്നിവരാണ്‌ വ്യാഴാഴ്‌ച രാത്രി പൊലീസിന്റെ പിടിയിലായത്‌. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. 
പ്രതികൾ സഞ്ചരിച്ച കാറിന്‌  കോറോം പെട്രോൾ പമ്പിനുസമീപത്ത്  പൊലീസ്‌ കൈകാണിച്ചെങ്കിലും നിർത്താതെപോയി. തുടർന്ന്‌ എസ്‌ഐ ജയപ്രകാശിന്റെ നേതൃത്വത്തിൽ പൊലീസ്‌ പിന്തുടർന്ന്‌ പിടികൂടുകയായിരുന്നു. പേരാമ്പ്ര ശിവജിസേന എന്ന പേരിൽ പ്രവർത്തിക്കുന്ന  ക്വട്ടേഷൻ സംഘാംഗങ്ങളാണിവരെന്ന്‌‌ പൊലീസ്‌ പറഞ്ഞു.
വെള്ളമുണ്ടയിലെ പെട്രോൾ പമ്പ് സംബന്ധിച്ച തർക്കത്തിൽ ഇടപെടാനാണ് ഇവർ എത്തിയതെന്നാണ്‌ സൂചന. ഭീഷണിയുണ്ടെന്ന് കാണിച്ച് പെട്രോൾ പമ്പിലെ ജീവനക്കാർ വെള്ളമുണ്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രതികൾക്കെതിരെ കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി സ്റ്റേഷനുകളിൽ വധശ്രമം, കവർച്ച എന്നിവയുൾപ്പെടെയുള്ള കേസുകളുണ്ട്‌. പ്രതികളെ റിമാൻഡ് ചെയ്തു. കൂതൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്ന്‌  പൊലീസ്‌ പറഞ്ഞു. 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top