16 November Saturday

നാടിനെ രക്ഷിക്കാൻ നിറമനസ്സോടെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

പ്രളയബാധിതരെ സഹായിക്കാനായി നടക്കുന്ന ധനസമാഹരണത്തിലേക്ക്‌ സംഭാവന നൽകിയ മധുര സ്വദേശി ആണ്ടവൻ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‌ ഹസ്‌തദാനം ചെയ്യുന്നു

കോഴിക്കോട്‌ 
തമിഴ്‌നാട്ടിൽ നിന്നെത്തിയ ചെരുപ്പുകുത്തി ആണ്ടവന്‌ കോഴിക്കോട്‌ സ്വന്തം നാട്‌ പോലെയാണ്‌. അന്നംതരുന്ന നാട്‌ പ്രളയത്തിൽ മുങ്ങിയപ്പോൾ മനസ്സൊന്ന്‌ പിടഞ്ഞു. 
സിപിഐ എം നേതൃത്വത്തിൽ പ്രളയബാധിതരെ സഹായിക്കാനായി ഫണ്ട്‌ ശേഖരണത്തിനിറങ്ങിയപ്പോൾ ആണ്ടവനെപ്പോലുള്ളവർ കൈയയച്ച്‌ സഹായിച്ചു.   പെട്ടിക്കട നടത്തുന്നവർ, ലോട്ടറി വിൽക്കുന്നവർ, ഹോട്ടൽ ജീവനക്കാർ, കച്ചവടക്കാർ.... നാടിനെ കൈപിടിച്ചുയർത്താൻ എല്ലാവരും ഒരുമനസ്സോടെ പിന്തുണച്ചു.  ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിൽ മാവൂർ റോഡിലായിരുന്നു ഫണ്ട്‌ ശേഖരണത്തിന്‌ തുടക്കം. അരയിടത്ത്‌ പാലത്ത്‌ അവസാനിച്ചു. 
പി എ മുഹമ്മദ്‌ റിയാസ്‌, ടൗൺ ഏരിയാ സെക്രട്ടറി കെ ദാമോദരൻ, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്‌,  പി നിഖിൽ എന്നിവർ നേതൃത്വംനൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top