20 September Friday

കൂട്ടായ്‌മ മാത്രം രക്ഷ: എം ടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
കോഴിക്കോട്‌
മനുഷ്യരാശിയുടെ ഭാവി നിലനിർത്താൻ സ്‌നേഹകൂട്ടായ്‌മകളിലൂടെയേ സാധിക്കൂവെന്ന്‌ എം ടി വാസുദേവൻ നായർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വിപത്തും ലോകനിയമമായി മാറി, മഹാവിപത്തുണ്ടാക്കുന്നു. സിംഗപ്പൂരിലും മലേഷ്യയിൽ നിന്നുമെല്ലാം അത്തരം വാർത്തകളാണ്‌.  
ഈ സാഹചര്യത്തിൽ ഒരുമയോടെ നിൽക്കലാണ്‌ പ്രധാനം.  –-ദയാപുരം പ്രളയ പുനരധിവാസ സാമൂഹിക പുനർ നിർമാണ പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ നൽകി എം ടി പറഞ്ഞു.
കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ 15 പേർക്ക്‌ വീടിന്റെ താക്കോൽ നൽകി. എം കെ രാഘവൻ എം പി ഉദ്‌ഘാടനം ചെയ്‌തു. ഡോ. എം എം ബഷീർ അധ്യക്ഷനായി. പി ടി എ റഹീം എംഎൽഎ, ഡോ. എൻ പി ആഷ്‌ലി , എം പി അബ്ദുറസാഖ്‌ എന്നിവർ സംസാരിച്ചു. ആയിഷ ഹിന്ദ്‌ സ്വാഗതവും ഹനാൻ അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top