24 July Saturday
472 പേർക്ക് കോവിഡ്

രോഗികൾ 500 ൽ താഴെ, ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
കോഴിക്കോട്‌
കോവിഡ്‌ വ്യാപനത്തിൽ ജില്ലക്ക്‌  വലിയ ആശ്വാസംനൽകി തിങ്കളാഴ്‌ച രോഗികളുടെ എണ്ണം അഞ്ഞൂറിൽ താഴെയായി. 472 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. രണ്ടാം തരംഗത്തിലെ വലിയ ഇടവേളക്കുശേഷമാണ്‌ രോഗികളുടെ എണ്ണം അഞ്ഞൂറിൽ കുറയുന്നത്‌. 
അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കംവഴി 467 പേർക്കാണ് രോഗം. 6664 പേരെയാണ്‌  പരിശോധിച്ചത്‌.  1193 പേർകൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. 7.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാമനാട്ടുകര സ്വദേശിയായ ആരോഗ്യപ്രവർത്തകനും പോസിറ്റീവായി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 11,777 ആയി. 
ഉറവിടം 
വ്യക്തമല്ലാത്തവർ
കോർപറേഷൻ -1, മണിയൂർ -1, ഒളവണ്ണ - 2, പുറമേരി -1.
സമ്പർക്കം 
കോർപറേഷൻ 142, അരിക്കുളം -3, അത്തോളി -8, ആയഞ്ചേരി -1, അഴിയൂർ -1, ബാലുശേരി -4, ചക്കിട്ടപാറ -2, ചങ്ങരോത്ത് -10, ചാത്തമംഗലം -4, ചെക്യാട് -3, ചേളന്നൂർ -5, ചേമഞ്ചേരി -6, ചെങ്ങോട്ട്കാവ് -2, ചെറുവണ്ണൂർ 17, ചോറോട്- 5, എടച്ചേരി -4, ഏറാമല -1, ഫറോക്ക് -13, കടലുണ്ടി -9, കക്കോടി -5, കാരശേരി -5, കട്ടിപ്പാറ -1, കാവിലുംപാറ 1, കായക്കൊടി -2, കിഴക്കോത്ത് -1, കോടഞ്ചേരി -2, കൊടിയത്തൂർ -12, കൊടുവള്ളി -8, കൊയിലാണ്ടി -7, കൂടരഞ്ഞി -1, കൂരാച്ചുണ്ട് -1, കോട്ടൂർ -8, കുന്നമംഗലം -5, കുരുവട്ടൂർ -2,  മടവൂർ -1, മണിയൂർ -2, മരുതോങ്കര 9, മാവൂർ -3, മൂടാടി -2, മുക്കം -2, നാദാപുരം -2, നടുവണ്ണൂർ -5, നരിപ്പറ്റ -5, നൊച്ചാട് -2, ഒളവണ്ണ -22, ഒഞ്ചിയം -1, പനങ്ങാട് -4, പയ്യോളി -11, പേരാമ്പ്ര -6, പെരുവയൽ -29, പുറമേരി -2, പുതുപ്പാടി -11, രാമനാട്ടുകര -3, തലക്കുളത്തൂർ -1, താമരശേരി  4, തിക്കോടി -2, തിരുവള്ളൂർ 4, തിരുവമ്പാടി -9, തൂണേരി -6,  ഉള്ള്യേരി -2, ഉണ്ണികുളം 2, വടകര -8, വളയം 1, വാണിമേൽ -1, വില്യാപ്പള്ളി -3.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top