31 July Saturday

കളി ആട്ടം 
ഇന്ന് 
മുഖ്യമന്ത്രി 
ഉദ്ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
കൊയിലാണ്ടി
പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന  കളി ആട്ടം 2021 മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിന്‌ ഓൺലൈനായി  ഉദ്ഘാടംചെയ്യും. കെ മുരളീധരൻ എംപി  അധ്യക്ഷനാകും.   കളി ആട്ടം ക്യാമ്പിന്റെ ഉദ്‌ഘാടനം   മന്ത്രി വി ശിവൻകുട്ടി  നിർവഹിക്കും.  കാനത്തിൽ ജമീല എംഎൽഎ  കളി ആട്ട സന്ദേശം  നൽകും.   കലാലയം സ്ഥാപകാചാര്യൻ  ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സ്മരണാഞ്ജലിയർപ്പിക്കും. ആറുദിവസം നീണ്ടുനിൽക്കുന്ന  മഹോത്സവത്തിന്  നാടക പ്രവർത്തകരായ മനോജ് നാരായണനും എ അബൂബക്കറും നേതൃത്വംനൽകും.  ടി പത്മനാഭൻ, കാനായി കുഞ്ഞിരാമൻ,  മേധാ പട്‌ക്കർ, ഡോ ഖദീജ മുംതാസ്, സന്തോഷ് കീഴാറ്റൂർ, കെ കെ കൃഷ്ണകുമാർ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. അനൂപ് കുമാർ, പ്രൊഫ. കെ പാപ്പൂട്ടി തുടങ്ങിയവർ  കുട്ടികളോട് സംവദിക്കും.  11 നാടകങ്ങൾ കളി ആട്ടം നാടകോത്സവത്തിൽ പ്രേക്ഷകർക്കുമുമ്പിലെത്തും. 
മലയാള നാടകവേദിയെ കാലാനുസൃതമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ വെബിനാർ നടത്തും.   ഗോപിനാഥ് കോഴിക്കോട്‌ വെബിനാർ ഉദ്ഘാടനംചെയ്യും.   20ന്‌ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരൻ കളി ആട്ടം സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top