05 August Thursday

കെഎസ്‌ആർടിസി കൂടുതൽ സർവീസ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
കോഴിക്കോട്‌ 
ലോക്‌ഡൗണിൽ ആശ്വാസമായി കെഎസ്‌ആർടിസി കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിച്ചു. കോഴിക്കോട്‌, മലപ്പുറം, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകൾ ഉൾപ്പെടുന്ന നോർത്ത്‌ സോണിൽ നിന്ന്‌ മാത്രം ദിനംപ്രതി നൂറിലധികം സർവീസുകളുണ്ട്‌. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലക്കാട്‌, കാസർകോട്‌, വയനാട്‌, മലപ്പുറം തുടങ്ങിയ ഇടങ്ങളിലേക്കാണ്‌ കൂടുതലും സർവീസ്‌ നടത്തുന്നത്‌. തിങ്കളാഴ്‌ചമാത്രം 100 ലധികം സർവീസുകൾ നടത്തി. ചൊവ്വാഴ്‌ച മുതൽ കോഴിക്കോട്‌–- ബത്തേരി, തൊട്ടിൽപാലം തിരുവനന്തപുരം, വടകര–- തൃശൂർ, തിരുവമ്പാടി–- എറണാകുളം എന്നിവിടങ്ങളിലേക്കും അധിക ബസ്സുണ്ടാകും. 
കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ യാത്ര. സീറ്റുകളിൽ ഇരുന്നുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ.  തിരിച്ചറിയൽ രേഖകൾ ആവശ്യമണ്‌. അനുവദനീയമായ യാത്രക്കാരെ നിറച്ചാണ്‌ തിങ്കളാഴ്‌ച  മിക്ക ബസ്സുകളും സർവീസ്‌ നടത്തിയത്‌.  കോഴിക്കോട്‌ നിന്ന്‌ വയനാട്ടിലേക്കും കണ്ണൂരിലേക്കും പാലക്കാട്ടേക്കുമാണ്‌ കൂടുതൽ പേരുണ്ടായിരുന്നത്‌. രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട്‌ അഞ്ചുവരെ റിസർവേഷൻ കൗണ്ടറും പ്രവർത്തിക്കും. 
സർക്കാർ ജീവനക്കാർ, വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ, കോവിഡ്‌ സന്നദ്ധ പ്രവർത്തകർ എന്നിവർക്കായുള്ള സർവീസുകളും തുടരുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top