04 August Wednesday

കോഴിയിറച്ചിക്ക് അമിത വില; 
പ്രതിഷേധവുമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
നാദാപുരം
ലോക്ഡൗൺ വേളയിൽ കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത്. വളയം ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് അമിത വില ഈടാക്കുന്നതായി പരാതിയുയർന്നത്‌. സമീപ പ്രദേശങ്ങളായ കല്ലാച്ചിയിലും നാദാപുരത്തും, വാണിമേലും 100 മുതൽ 110 രൂപ വരെയാണ്  വില ഈടാക്കിയിരുന്നത്. എന്നാൽ വളയത്ത് ഏറെ നാളായി 140 രൂപ മുതൽ 160 രൂപ വരെയാണ്‌ വില.  നാട്ടുകാരിൽ നിന്ന് അമിത വില ഈടാക്കിയതോടെയാണ്‌ ഡിവൈഎഫ്ഐ  പ്രതിഷേധിച്ചത്‌. വില കുറയ്‌ക്കാൻ കച്ചവടക്കാർ തയ്യാറാകാതിരുന്നതോടെ പഞ്ചായത്തിൽ പരാതി നൽകി. പരാതിയെത്തുടർന്ന് അസി. സെക്രട്ടറി വിനോദന്റെ  നേതൃത്വത്തിൽ കടകൾ സന്ദർശിക്കുകയും ഉടമകൾക്ക് താക്കീത് നൽകുകയും ചെയ്തു. മാർക്കറ്റ് വിലയിൽ കൂടുതൽ വില ഈടാക്കിയാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം. പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ചയിൽ ഡിവൈഎഫ്ഐ വളയം മേഖലാ സെക്രട്ടറി കെ ശ്രീജിത്ത്, ട്രഷറർ യു കെ രാഹുൽ കുമാർ, ജയേഷ്, അമൽ നാഥ്, ലീജിത്ത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top