17 October Thursday

മണ്ണിൽ മറയാത്ത ഓർമകളുമായി കരിഞ്ചോല

സ്വന്തം ലേഖകൻUpdated: Saturday Jun 15, 2019
താമരശേരി
കട്ടിപ്പാറ കരിഞ്ചോലമലയിൽ മരണം താണ്ഡവമാടിയ  പുലർകാലം പിന്നിട്ടിട്ട‌് ഒരു വർഷമാകുന്നു. റമദാനിലെ അവസാന വ്രതവും എടുത്ത‌് പെരുന്നാൾ ആഘോഷത്തിനായി ഒരുങ്ങിയ കുട്ടികളടക്കം  14 പേരുടെ ജീവനാണ‌്  ഉരുൾപൊട്ടലിലൂടെ മണ്ണോട‌് ചേർന്നത‌്. ഒരു വർഷം പിന്നിടുമ്പോഴും ആ നാട്ടിലും ദുരിതബാധിതരുടെ കുടുംബങ്ങളിലും ദുരന്തത്തിന്റെ നോവുകൾ ഭീതി നിറയ‌്ക്കുകയാണ‌്. 
2018 ജൂൺ 14ന് പുർച്ചെ നോമ്പുനോറ്റ് നിസ്‌കാരവും കഴിഞ്ഞിരിക്കുമ്പോഴാണ് അപ്രതീക്ഷിമായെത്തിയ ഉരുൾപൊട്ടലിൽ ആർത്തലച്ചെത്തിയ പാറക്കൂട്ടങ്ങൾക്കും ചെളിയ‌്ക്കുമിടയിൽപെട്ട് ഏഴ‌് കുട്ടികളടക്കം 14 പേരുടെ ജീവൻ അപഹരിക്കപ്പെട്ടത്.   കൈമെയ് മറന്ന് ഒടിക്കൂടിയ നാട്ടുകാരും സർക്കാർ സംവിധാനങ്ങളും ചേർന്ന് എണ്ണയിട്ട യന്ത്രംകണക്കെ പ്രവർത്തിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മന്ത്രിമാരായ ടി പി  രാമകൃഷ്ണനും എ കെ  ശശീന്ദ്രനും കാരാട്ട് റസാഖ് എംഎൽഎയും ചേർന്ന് നേതൃത്വം കൊടുത്ത രക്ഷാ പ്രവർത്തനം അഞ്ച‌് ദിവസം നീണ്ടുനിന്നു. 
പാറക്കൂട്ടങ്ങൾക്കടിയിൽപ്പെട്ട‌് ജീവനറ്റ  ഒരോരുത്തരെയായി അഞ്ചുദിവസങ്ങൾകൊണ്ട്  പുറത്തെടക്കുമ്പോഴുള്ള കൂട്ട രോദനത്തിന്റെ മാറ്റൊലി കരിഞ്ചോല നിവാസികളുടെ കാതുകളിൽനിന്നും വിട്ടുമാറിയിട്ടില്ല. എന്നാൽ ഓർമകൾ വേദന നൽകുമ്പോഴും   അതിജീവനമാണ‌് കരിഞ്ചോലമലയ‌്ക്ക‌് ആശ്വാസമാകുന്നത‌്.  
പ്രധാന വാർത്തകൾ
 Top