23 July Tuesday

നടുക്കുന്ന ഓർമകളുമായി സലീം

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
താമരശേരി
കരിഞ്ചോല ദുരന്തത്തിന്റെ   ഓർമകൾ സലീമിന്റെ മനസ്സിൽനിന്ന‌് ഇന്നും വിട്ടുമാറിയിട്ടില്ല. നെഞ്ചോടു ചേർത്ത് ഓമനിച്ചു വളർത്തിയ രണ്ട് പിഞ്ചോമനകൾ ദുരന്തത്തിന്റെ കരാളഹസ്തത്തിലമർന്ന് ജീവൻ പൊലിഞ്ഞതിന്റെ വേദനയിലാണ‌് സലീമും ഭാര്യ സലീനയും. ഭീകരമായ ശബ്ദം കേട്ടുണരുമ്പോഴെയ്ക്കും വീട് ദേഹത്തേയ്ക്കു പതിക്കുകയായിരുന്നു. എന്താണ് സഭവിക്കുന്നതെന്ന് തിരിച്ചറിയാനായില്ല. അപ്പോഴേയ്ക്കും സ്ലാബിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഭാര്യയ‌്ക്കും മകനും  മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. നട്ടെല്ലിന് സാരമായി പരിക്കേറ്റ സലീം മെഡിക്കൽ കോളേജിലെ ചികിത്സയിലാണ് രക്ഷപ്പെട്ടത്.  
വീടും സ്ഥലവും നഷ്ടമായി പകച്ചുനിൽക്കുമ്പോഴാണ്  സർക്കാരിന്റെ സഹായം ലഭ്യമായത്.   
ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുമെന്ന ഭയമുണ്ടായിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ സഹായം കൈയിലെത്തിയത് വലിയ ആശ്വാസമായെന്ന് സലീം പറയുന്നു.  പഞ്ചായത്ത് പ്രസിഡന്റും വൈസ‌് പ്രസിഡന്റും വീട് പണിയുടെ ഓരോ ഘട്ടത്തിലും സ്ഥലത്തെത്തിയിരുന്നു. 
 ചുമരിന്റെ തേപ്പുപണികഴിഞ്ഞാൽ അടുത്ത് തന്നെ താമസം തുടങ്ങാനാകുമെന്ന സമാധാനത്തിലാണ് സലീം. പടച്ചോനോടെന്നപോലെ ഈ സർക്കാരിനോടും തനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്ന‌് സലീം പറയുന്നു.    
പ്രധാന വാർത്തകൾ
 Top