03 July Sunday

രോഗഭീതി പടർത്തി കല്ലാച്ചി മത്സ്യമാർക്കറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കല്ലാച്ചി മത്സ്യമാർക്കറ്റിൽ മലിനജലം കെട്ടിക്കിടക്കുന്നു

നാദാപുരം
പൊതുജനാരോഗ്യ മാനദണ്ഡം കാറ്റിൽ പറത്തി  രോഗഭീതി പടർത്തി കല്ലാച്ചി മത്സ്യമാർക്കറ്റ്. മത്സ്യമാർക്കറ്റിനുള്ളിലെ ഓവുചാലിൽ മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇത്‌ നീക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ല. പത്തിലേറെ മീൻ വിൽപ്പന സ്റ്റാളുകൾ, മൂന്ന് ചിക്കൻ സ്റ്റാൾ,  ബീഫ് സ്റ്റാൾ,  മട്ടൻസ്റ്റാൾ, പച്ചക്കറി   കടകൾ എന്നിവ പ്രവർത്തിക്കുന്നതിന് സമീപമാണ് ഓവുചാലിൽ മാലിന്യം കെട്ടിക്കിടക്കുന്നത്. സമീപത്തെ സ്വകാര്യ വ്യക്തി പൊതു ഓട നികത്തി തടസ്സപ്പെടുത്തിയതാണ് മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കിയതെന്ന്‌  ആക്ഷേപമുണ്ട്‌. 
അശാസ്ത്രീയമായി അഴുക്ക്ചാൽ നിർമിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം കച്ചവടക്കാർ ഇടപെട്ട് നിർത്തിവച്ചിരിക്കയാണ്. സിപിഐ എം  ഏരിയാ ആക്ടിങ്‌  സെക്രട്ടറി  സി എച്ച് മോഹനൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ പി  കുമാരൻ, എരോത്ത് ഫൈസൽ, പഞ്ചായത്തംഗങ്ങളായ പി പി  ബാലകൃഷ്ണൻ, പി ദിലീപ് കുമാർ, എ കെ ബിജിത്ത്, വി സി  നിഷ, റോഷ്ന പിലാക്കാട്ട്, ടി ലീന എന്നിവർ  മത്സ്യമാർക്കറ്റ് സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top