22 June Tuesday

കടൽ ക്ഷോഭം: വിലക്ക് ലംഘിച്ചാൽ 
കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കടൽ പ്രക്ഷുബ്ധമായ കോഴിക്കോട് കടലുണ്ടി കപ്പലങ്ങാടിയിൽ നിന്നുള്ള കാഴ്ച

കോഴിക്കോട്
ന്യൂനമർദം ശക്തിപ്പെട്ടതിന്റെ ഫലമായി കടൽക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിലക്ക് ലംഘിച്ച് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കലക്ടറേറ്റിൽ ചേർന്ന ദുരന്തനിവാരണ യോഗം തീരുമാനിച്ചു. നിരോധനം ലംഘിക്കുന്ന യാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. കാലവർഷക്കെടുതികൾ തടയാൻ താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മുൻകാലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ക്യാമ്പുകൾ തുടങ്ങാൻ  വില്ലേജ് ഓഫീസർമാർക്ക് നിർദേശംനൽകി. 
വീടുകൾക്ക് അപകടഭീഷണിയുളള മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ചുമതലനൽകി. കാലവർഷക്കെടുതികളുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ കോവിഡ് ടെസ്റ്റ് നടത്തിയശേഷമേ മാറ്റിപ്പാർപ്പിക്കുകയൂളളൂ. ഇതിന് മൊബൈൽ ടെസ്റ്റിങ്  യൂണിറ്റ്  തയ്യാറാക്കും. രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ സജ്ജമാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. എൻഡിആർഎഫിന്റെ ഒരു ടീം ജില്ലയിലെ രക്ഷാപ്രവർത്തനത്തിനുണ്ടാവും. 
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, നിയുക്ത എംഎൽഎമാരായ പി ടി എ റഹീം, പി എ മുഹമ്മദ് റിയാസ്, ഇ കെ വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, കെ പി കുഞ്ഞമ്മദ് കുട്ടി, കെ എം സച്ചിൻദേവ്, അഹമ്മദ് ദേവർകോവിൽ, കെ കെ രമ, ലിന്റോ ജോസഫ്, എഡിഎം എൻ പ്രേമചന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ എൻ റംല തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top