22 June Tuesday
ചികിത്സാ സംവിധാനങ്ങൾ സജ്ജം

60 ആശുപത്രികളിലായി 1144 കിടക്കകൾ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
കോഴിക്കോട്
കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുമ്പോഴും ആവശ്യമായ ചികിത്സാ സജ്ജീകരണങ്ങളൊരുക്കി സർക്കാർ.  ജില്ലയിൽ സജ്ജമാക്കിയ 60 കോവിഡ് ആശുപത്രികളിലായി നിലവിൽ 1144 കിടക്കകൾ ഒഴിവുണ്ട്. ആകെ 3228 കിടക്കകളാണ്‌ ഉള്ളത്. 88 ഐസിയു കിടക്കകൾ, 24 വെന്റിലേറ്ററുകൾ, ഓക്സിജൻ ലഭ്യതയുള്ള 314 കിടക്കകൾ എന്നിവയും ഒഴിവുണ്ട്. 15 സർക്കാർ കോവിഡ് ആശുപത്രികളിലായി 331 കിടക്കകൾ, 22 ഐസിയു, 14 വെന്റിലേറ്റർ, 167 ഓക്സിജൻ ഉള്ള കിടക്കകൾ എന്നിവയാണ്‌ ബാക്കിയുള്ളത്‌. 
10 സിഎഫ്എൽടിസികളിലായുള്ള 1016 കിടക്കകളിൽ 575 എണ്ണം ബാക്കിയുണ്ട്. നാല് എസ്എൽടിസികളിലായി ആകെയുള്ള 630 കിടക്കകളിൽ 364 എണ്ണം ഒഴിവുണ്ട്. 82 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2074 കിടക്കകളിൽ 1505 എണ്ണം ഒഴിവുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top