22 June Tuesday

കരുതണം ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ–- -മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ  ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച്  പ്രവർത്തിക്കണം. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങരുത്‌.
കെട്ടിടങ്ങൾക്ക് അകത്തോ വാഹനങ്ങൾക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.   മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വയ്‌ക്കണം. 
അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവർ മാറി താമസിക്കാൻ തയ്യാറാവണം.  
 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. 
ദുരന്തസാധ്യത മേഖലയിലുള്ളവർ അത്യാവശ്യ മരുന്ന്‌, കുടിവെള്ളം, ലഘുഭക്ഷണം, സർട്ടിഫിക്കറ്റുകൾ, ഒരു ജോഡി വസ്‌ത്രം, ടോർച്ച്‌, ബാറ്ററി ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കാൻ കഴിയുന്ന റേഡിയോ തുടങ്ങിയവ ഉൾപ്പെടെയുള്ള എമർജൻസി കിറ്റ് തയ്യാറാക്കണം.  
ശക്തമായ മഴപെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാനോ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടംകൂടുകയോ ചെയ്യരുത്‌.  ഡാമിന്റെ പരിസരത്തുള്ളവർ ജാഗ്രത പുലർത്തണം. മലയോരമേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top