18 June Friday

1000 പൾസ്‌ ഓക്‌സി മീറ്ററുകൾ നൽകി 
ജില്ലാപഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

പൾസ് ഓക്‌സി മീറ്ററുകൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല കൈമാറുന്നു

കോഴിക്കോട് 
ജില്ലാ പഞ്ചായത്ത്‌ നേതൃത്വത്തിൽ ആരംഭിച്ച പൾസ് ഓക്‌സി മീറ്റർ ചലഞ്ചിലൂടെ 1000 പൾസ് ഓക്‌സി മീറ്ററുകൾ നൽകി. ജില്ലയിലെ സിഎഫ്എൽടിസികൾക്കും ഡിസിസകൾക്കുമാണ് പൾസ്  ഓക്‌സി മിറ്ററുകൾ നൽകുക. ജില്ലാ പഞ്ചായത്ത് ഓഫീസിലെയും എൽഎസ് ജിഡി എൻജിനിയറിങ്‌ വിഭാഗത്തിലെയും ജീവനക്കാരാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 100 പൾസ് ഓക്‌സി മീറ്ററുകൾ നൽകിയത്. 
പൾസ് ഓക്‌സി മീറ്ററുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീല കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ ടി ജെ അരുണിന് കൈമാറി. സെക്രട്ടറി ടി അഹമ്മദ് കബീർ, ഫിനാൻസ് ഓഫീസർ വി ബാബു, എൽഎസ്ജിഡി അസി.എക്‌സികുട്ടീവ് എൻജിനിയർ ഷൈജു, പഞ്ചായത്ത് അസി.ഡയരക്ടർ പി ടി പ്രസാദ് എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top