18 June Friday

രാഗിണിയുടെ 
വിവാഹമോതിരം 
ദുരിതാശ്വാസ നിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കൂളിമാട്ടെ വീട്ടമ്മയായ രാഗിണി തന്റെ വിവാഹമോതിരം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ഏരിയാ സെക്രട്ടറി ഇ വിനോദ് കുമാറിന് കൈമാറുന്നു

കുന്നമംഗലം

37 വർഷമായി താൻ നിധിപോലെ കരുതിപ്പോരുന്ന  വിവാഹമോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി  കൂളിമാട് സ്വദേശിനി രാഗിണി. ചാത്തമംഗലം പഞ്ചായത്തിലെ പത്താം വാർഡ് പിഎച്ച്ഇഡിയിൽ താമസിക്കുന്ന രാഗിണി സിപിഐ എം കൂളിമാട് ലോക്കൽ  സെക്രട്ടറി എൻ കെ വേണുഗോപാലന്റെ ഭാര്യയാണ്.  മോതിരം സിപിഐ എം കുന്നമംഗലം ഏരിയാ സെക്രട്ടറി ഇ വിനോദ് കുമാറിന് കൈമാറി. കൂടാതെ എൻ കെ വേണുഗോപാൽ 5000 രൂപയുടെ ചെക്ക്  പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂറിന് നൽകി. ചടങ്ങിൽ പി പി ഷാഹുൽ ഹമീദ്, ടി അബ്ദുൽ ഹമീദ് എന്നിവർ പങ്കെടുത്തു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top