18 June Friday

ദുരിതാശ്വാസത്തിന് 
കുഞ്ഞിളം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

കൈകളും

വടകര
കൊച്ചു കൊച്ചു സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സ്വരുക്കൂട്ടിയ സമ്പാദ്യങ്ങൾ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുട്ടികൾ മാതൃകയാവുന്നു. പണിക്കോട്ടി പൈക്കാട്ട് മലയിലെ മിസ്‌ബാഹ് മഹലിൽ  മുഹമ്മദ് മിസ്‌ബാഹ് താൻ ശേഖരിച്ചുവച്ച നാണയത്തുട്ടുകളായ 1000 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കൈമാറി.  കൗൺസിലർ പി കെ ബാലകൃഷ്ണൻ തുക ഏറ്റുവാങ്ങി. മുബഷീറിന്റെയും ഫൗസിയയുടെയും മകനാണ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് മിസ്‌ബാഹ്. ടി കെ പ്രകാശൻ, കെ വി ഷജിലേഷ്, സി വി ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.
മണിയൂർ
മണിയൂർ പഞ്ചായത്തിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് തന്റെ സമ്പാദ്യക്കുടുക്ക നൽകി കൊച്ചുമിടുക്കി. മണിയൂർ അട്ടക്കുണ്ടുകടവ് പാലത്തിനു സമീപം നിരുത്തമ്പത്ത് മഞ്ജുവിന്റെയും രാജേഷിന്റെയും മകളായ ജിയയാണ് തന്റെ സമ്പാദ്യക്കുടുക്കയിലെ 1906 രൂപ സംഭാവനയായി മണിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ അഷറഫിന്  കൈമാറിയത്. കോഴിക്കോട് ചേവായൂർ ഭവൻസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ജിയ. അച്ഛൻ രാജേഷ് കുറ്റിപ്പുറം ഗവ. എൻജിനിയറിങ് കോളേജ് അധ്യാപകനാണ്. അമ്മ ജിഷ ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപികയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top