22 June Tuesday

കോവിഡ്‌ നിയന്ത്രണങ്ങളോട്‌ സഹകരിച്ച്‌ വിശ്വാസികൾ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
ഒഞ്ചിയം 
പെരുന്നാൾ ദിനത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളോട് സഹകരിച്ച്  വിശ്വാസികൾ. ജില്ലയിലെ ഉയർന്ന ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കുള്ള അഴിയൂർ പഞ്ചായത്തിലുൾപ്പെടെ പെരുന്നാൾ ദിനത്തിൽ  പ്രാർഥനയും ആഘോഷവും വീടുകളിൽ മാത്രം ഒതുക്കി.  അതിഥി തൊഴിലാളികൾ അവരുടെ താമസസ്ഥലത്തുതന്നെ പെരുന്നാൾ ദിനം ചെലവഴിച്ചു. ചോമ്പാല പൊലീസിന്റെയും പഞ്ചായത്ത്‌ അധികൃതരുടെയും നേതൃത്വത്തിൽ സംയുക്ത സ്‌ക്വാഡ്  പ്രവർത്തിച്ചു.  എരുക്കിൽചാലിൽ  ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച 5 അതിഥി തൊഴിലാളികളെ തിരിച്ചയച്ചു. ഓർക്കാട്ടേരി, നാദാപുരം റോഡ്, കൈനാട്ടി എന്നിവിടങ്ങളിൽ വാഹന പരിശോധന കർശനമാക്കിയിരുന്നു. ചോമ്പാല സിഐ ശിവൻ ചോടത്ത്, പഞ്ചായത്ത്‌ സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഴിയൂരിലെ പരിശോധന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top