16 June Sunday

വോട്ടെണ്ണല്‍ ഒരുക്കം ഊര്‍ജിതം

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019
കോഴിക്കോട‌്
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് 23ന‌് വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാമിക് സെന്റർ ക്യാമ്പസിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൂത്തുപറമ്പ്, തലശേരി നിയോജക മണ്ഡലങ്ങളിലേത് ഉൾപ്പെടെ 14 നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും പോസ്റ്റൽ വോട്ടുകളും ജെഡിടിയിൽ 15 ഹാളുകളിലായാണ് എണ്ണുക. 
14 മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിനും 14 വീതം ടേബിളുകൾ പ്രത്യേകമായി ഒരുക്കും. ഒരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സർവറും മണ്ഡലം സൂപ്പർവൈസറും അസിസ്റ്റന്റും ഉൾപ്പെടെ മൂന്ന് പേരാണ് ഉണ്ടാവുക.  പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി വടകര, കോഴിക്കോട് മണ്ഡലങ്ങൾക്കായി ആറ് വീതം ടേബിളുകൾ ഒരുക്കുന്നുണ്ട്. സൈനികരുടെ വോട്ടുകൾ എണ്ണുന്നതിനായി രണ്ട് ലോക്‌സഭാ മണ്ഡലങ്ങൾക്കുമായി 10 വീതം ടേബിളുകളും സജ്ജമാക്കും. കൂടാതെ കലക്ടറുടെ നേതൃത്വത്തിൽ മുഴുവൻ അസിസ്റ്റന്റ് റിട്ടേണിങ‌് ഓഫീസർമാരും വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉണ്ടാകും. തെരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിൽ എത്തിക്കുന്നതിന് പോളിങ‌് സ്റ്റേഷന് സമീപത്തായി മീഡിയ പവിലിയനും ഒരുക്കുന്നുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top