26 June Wednesday

നാട്യമറിഞ്ഞാടാൻ... നാട്യാനുഭവ

സ്വന്തം ലേഖകൻUpdated: Wednesday May 15, 2019

 

 
കോഴിക്കോട് 
ഭരതനാട്യത്തെ അടുത്തറിയാനുള്ള നാലുനാളുകൾ... പ്ര​ഗത്ഭരായ അധ്യാപകരുടെ ശിക്ഷണവും അനുഭവങ്ങളും.ചാലപ്പുറം നൃത്യാലയയിലെ നാട്യാനുഭവ  പരിശീലന ശിൽപ്പശാല നാളെയുടെ നർത്തകരെ വാർത്തെടുക്കുകയാണ്. തിങ്കളാഴ്ച ആരംഭിച്ച പരിശീലനത്തിൽ ജൂനിയർ –-സീനിയർ വിഭാ​ഗങ്ങളിൽ 60 പേരാണ്  പങ്കെടുക്കുന്നത്.  രാവിലെ ഒമ്പതര മുതൽ പന്ത്രണ്ടരവരെ സീനിയേഴ്സിനും ഒന്നരമുതൽ നാലര വരെ ജൂനിയേഴ്സിനുമാണ് പരിശീലനം. ചെന്നെെ ഭരതനാട്യാലയ ഡയറക്ടർ റോജ കണ്ണനും ശിഷ്യ അനന്തശ്രീയും  മദ്രാസ് കലാക്ഷേത്രം അധ്യാപകൻ കെ പി രാ​ഗേഷുമാണ‌് പരിശീലകർ.
കുട്ടികൾക്ക്  ഇതര കലാരൂപങ്ങളുടെ അവതരണവും ഉണ്ട്.  കലാമണ്ഡലം ജിഷ്ണു പ്രതാപിന്റെ കൂടിയാട്ടവും കലാമണ്ഡലം വെെശാഖിന്റെ കഥകളിയും അരങ്ങേറി. കലാമണ്ഡലം ആർ നന്ദകുമാർ ഓട്ടൻ തുള്ളൽ അവതരിപ്പിക്കും. കുട്ടികൾക്ക് ഇവരുമായി സംവദിക്കാനും അവസരമുണ്ട്. 
അസോസിയേഷൻ ഓഫ് ഭരതനാട്യം ആർടിസ്റ്റ്സ‌് ഓഫ് ഇന്ത്യ(അഭയ്)യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഭയ്‌യുടെ കേരളത്തിലെ ആദ്യ ചാപ്റ്ററിന്റെ ഉദ്ഘാടനം 16ന് വെെകിട്ട് അഞ്ചിന് നടക്കും. കേരള സം​ഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ പങ്കെടുക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top